Chapter Title : ഒരേയൊരാൾ 3 [ഹരി]
വന്നു കിടന്നു. മഴ തോർന്നിരുന്നു. നല്ല തണുപ്പുണ്ട്. രണ്ടാളും സുഖമായി ഉറങ്ങിപ്പോയി.
വീണ്ടും കോളേജിലേക്ക് പോകാറായിരിക്കുന്നു. കാലത്ത് ഉറക്കമെഴുന്നേറ്റതും ജ്യോതിയുടെ മനസ്സിലേക്ക് അതാണ് കടന്നുവന്നത്.
'ഫൈസ..!'
ജ്യോതിയുടെ മനസ്സ് കലുഷിതമായിരുന്നു. അവളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് മഴപെയ്ത് തോർന്ന പുലരിവാനിലേക്ക് നോക്കി അവൾ ശങ്കിച്ചു. വീണ്ടും സമാരംഭിച്ച കാലത്തെ തിരക്കുകൾക്കിടയിലും ആ ചിന്ത അവളെ അലട്ടിയിരുന്നു. ജ്യോതിയുടെ മനസ് ഇവിടൊന്നുമല്ലെന്ന് രാജിക്ക് അവളെ കണ്ടപ്പോള് മനസ്സിലായിരുന്നു. തത്കാലം അവൾ ഒന്നും പറഞ്ഞില്ല. ബസ് ഇറങ്ങി അവർ നടന്നു. ബോഗൈൻവില്ലപൂക്കൾ വീണുകിടക്കുന്ന വഴിയിൽ, പെയ്തൊഴിഞ്ഞ ഒരു മഴയുടെ ഓർമ്മയ്ക്ക് മീതെ അവര് നടന്നു
"എന്താ കുഞ്ഞാ..?"
രാജി ചോദിച്ചു.
"കാലത്ത് മുതലായ് ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്ത് പറ്റി?"
ജ്യോതി ഒന്ന് നിന്നു. പിന്നെ നനഞ്ഞ മതിലിലേക്ക് തോളുചാരി.
"ക്ലാസിൽ ഫൈസയുണ്ടാകും.... അവളെ ഞാന് എങ്ങനെ ഫേസ് ചെയ്യും? എനിക്കെന്താ ചെയ്യണ്ടേന്നറിയില്ല."
"മ്... എന്തായാലും പോയല്ലേ പറ്റൂ... എപ്പഴായാലും അവളെ കണാനുള്ളതല്ലേ. അപ്പൊ പിന്നെ ആലോചിച്ച് വിഷമിച്ചിട്ടെന്താ കാര്യം?"
ജ്യോതി ഒരു നെടുവീര്പ്പിട്ടു. എന്നിട്ട് പറഞ്ഞു,
" എനിക്കങ്ങനെ ഒരുപാട് കൂട്ടുകാരൊന്നൂല്ല. ഇവര് കുറച്ചുപേരേയുള്ളൂ. അന്നങ്ങനെയൊക്കെ പറ്റിപ്പോയതാണ്. അത് കൊണ്ട് ഞങ്ങടെ ഫ്രണ്ട്ഷിപ്പ് ഇല്ലാണ്ടായാൽ.... എനിക്കത് സഹിക്കാന് പറ്റില്ല... "
അവളുടെ കൺകോണിൽ ഒരു കണ്ണീർതുള്ളി തിളങ്ങുന്നത് രാജി കണ്ടു. അവൾ ജ്യോതിയുടെ തോളിൽ കൈവച്ച് പറഞ്ഞു,
" അങ്ങനൊന്നുമുണ്ടാവില്ല. വെറുതെ ചിന്തിച്ചു കൂട്ടണ്ട. പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ... അവൾക്ക് നിന്നെ മനസ്സിലാകും. പേടിക്കണ്ട... വാ... "
രാജി ജ്യോതിക്ക് ധൈര്യം കൊടുത്ത് കോളേജിലേക്ക് കൂട്ടി. കോളേജിന്റെ നടുമുറ്റത്തെ വലയമരത്തിന്റെ ചുവട്ടിൽ വച്ച്
💬 Comments
View all comments