Chapter Title : ഒരേയൊരാൾ 3 [ഹരി]
കടി കൊണ്ട കവിളുകൾ തിരുമ്മി രാജി പറഞ്ഞു.
"എന്നോട് കളിച്ചാല് ഇങ്ങനിരിക്കും... "
തലയൊന്ന് ചരിച്ച് വിജയശ്രീലാളിതയായി ജ്യോതി പറഞ്ഞു.
"പണ്ടാരം..!"
രാജി പരിഭവിച്ചു.
ജ്യോതി മെല്ലെ അവളുടെ കവിളിൽ പിടിച്ചു ചോദിച്ചു,
" വേദനിച്ചോ? "
" പിന്നില്ലേ... "
ജ്യോതി ചിരിച്ചു കൊണ്ട് രാജിയുടെ മാറിൽ തലവെച്ച് കിടന്നു. അവളുടെ മാറിലെ ആ തവിട്ടുപുള്ളി തന്റെ കാതില് താരാട്ടുപാടുന്നതുപോലെ ജ്യോതിക്ക് തോന്നി. ആ പാട്ടിന് കാതോർത്ത് അവൾ കണ്ണടച്ചുകിടന്നു. കിതപ്പിൽ ഉയർന്നുതാഴുന്ന രാജിയുടെ മാറിടങ്ങൾക്ക് ഒരു തൊട്ടിലിന്റെ താളമുള്ളതുപോലെ... രാജി അവളുടെ പുറത്ത് തന്റെ രണ്ടു കൈകളും ചുറ്റി. ജ്യോതിക്ക് അന്നേരം വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഈ ലോകത്തില് നിന്ന് ആ കരവലയം തന്നെ സംരക്ഷിച്ചുപിടിക്കുന്നതായി ജ്യോതിക്ക് തോന്നി.
"ഇവിടെ ഇങ്ങനെ കിടന്നാൽ അമ്മേടേന്ന് അടുത്ത ചീത്ത കേൾക്കൂട്ടോ. അടുക്കളയില് പണിയുള്ളതാ..."
രാജി പറഞ്ഞു.
"ശരിയാ... ഇനി അതിനും കൂടി പള്ള് കേൾക്കാൻ വയ്യ"
ജ്യോതി എഴുന്നേറ്റു മാറി.
"പണ്ടാര കനമാണല്ലോടീ നിനക്ക്. എന്റെ ശ്വാസമങ്ങ് നിന്നുപോയി..."
രാജി ഒന്ന് നെടുവീര്പ്പിട്ടു കൊണ്ട് പറഞ്ഞു.
" നന്നായിപ്പോയി. നിന്റെ കയ്യിലിരിപ്പിന് അങ്ങനെ തന്നെ വേണം "
ജ്യോതി ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.
അല്ലെങ്കില് തന്നെ രാജി എത്രയോ തവണ ജ്യോതിയുടെ ശ്വാസം കളഞ്ഞിരിക്കുന്നു. എത്രയോ തവണ അവളുടെ ലോകത്തെ പിടിച്ചുലച്ചിരിക്കുന്നു. രാജി അതറിയുന്നില്ലെന്ന് മാത്രം.
അധികം സമയം കളയാതെ ഇരുവരും അടുക്കളയില് അമ്മയോടൊപ്പം സദ്യയുണ്ടാക്കാൻ കൂടി. സാമ്പാർ, അവിയൽ, ഓലൻ, കാളൻ, തോരൻ, പപ്പടം... പിന്നെ രാജിയുടെ പ്രിയപ്പെട്ട പായസം... സദ്യ ഗംഭീരമായിരുന്നു. നാലുപേരും
💬 Comments
View all comments