Chapter Title : ഒരേയൊരാൾ 4 [ഹരി]
തലവേദനയും. വൈകിട്ട് നനഞ്ഞ മഴയും ഷവറിലെ നീണ്ടനേരത്തെ നിൽപ്പും പണി തരുന്നതാണ്. രാത്രിയിലേക്ക് പനി ഉറപ്പായി. ഉള്ളില് അതിനുള്ള കനലൊരുക്കങ്ങൾ നടക്കുന്നത് അവൾക്കറിയാനുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾക്ക് കനം വെക്കുന്നത് രാജി കാണുന്നുണ്ട്.
ഒരായുസ്സുമുഴുവൻ ഒരുമിച്ച് ജീവിച്ച രാജിക്കും അറിയാമായിരുന്നു ജ്യോതി ഇന്ന് പനിച്ച് തുള്ളുമെന്ന്. ചാറ്റൽ മഴയുടെ മണമടിച്ചാൽ മതി ജ്യോതിക്ക് പനിക്കും. വയ്യാതായാൽ പിന്നെ ജ്യോതി അലമ്പാണ്. മൂക്കിന്റെ തുമ്പിലായിരിക്കും ദേഷ്യം. അമ്മയോട് തല്ലുകൂടും, അച്ഛനോട് തല്ലുകൂടും, പിന്നെ... പിന്നെ രാജിയോടും തല്ലുകൂടും... എല്ലാവരോടും തല്ലുകൂടി അവരാരും കാണാതെ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു കരയും... പ്ലേറ്റിലെ ചോറിൽ വിരലിട്ട് വെറുതെ പതിയിരിക്കുന്ന ജ്യോതിയെ കണ്ട് അമ്മ ചോദിച്ചു,
"ന്തായീ എളക്കിക്കൊണ്ടിരിക്കണേ? മര്യാദക്ക് ചോറുണ്ണ്..."
"കറിക്കൊന്നും ഒരു രുചിയില്ല. എനിക്കൊട്ടും വിശക്കുണൂല്ല..."
ജ്യോതിയുടെ ശബ്ദത്തില് കഫം കടന്നൽക്കൂട് കൂട്ടിയിരുന്നു.
അമ്മ അവളുടെ നെറ്റിയില് കൈ വച്ചുനോക്കി.
"പനിക്ക്ണ്ട്ലോ... മഴകൊണ്ട് കളിച്ച് നടന്നട്ട്ണ്ടാവും നീ... മനുഷ്യന് പണിയിണ്ടാക്കാനായിട്ട്.... ഒരു കൊട വാങ്ങി തന്നട്ടൊള്ളതല്ലേ. അത് തൊറക്കാനിനി കൂലിക്ക് ആളെ നിർത്തണോ?"
അമ്മയുടെ ചീത്തപറച്ചിൽ ജ്യോതിയെ നന്നേ ചൊടിപ്പിച്ചു. അവൾ കസേരയില് നിന്ന് വേഗത്തിൽ എഴുന്നേറ്റു നിന്ന് പറഞ്ഞു,
" ഞാനാർക്കും പണിയൊന്നൂണ്ടാക്കണില്ല. അസുഖം വന്നാലും മനുഷ്യന് സമാധാനം തരില്ല. ഏതു നേരോം കുറ്റംപറച്ചില് തന്നെ... "
അവൾ ദേഷ്യത്തോടെ ദ്രുതഗതിയില് റൂമിലേക്ക് നടന്നു. രാജി ഒന്നും മിണ്ടാതെ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. മുറിക്കകത്ത് കയറി വാതില് ചാരിയിട്ട് കട്ടിലില് കിടക്കുമ്പോഴും അമ്മ എന്തൊക്കെയോ ഒച്ചവെക്കുന്നത് ജ്യോതിക്ക് കേൾക്കാമായിരുന്നു. അവൾക്ക് സങ്കടം കൂടിക്കൂടി വന്നു. കണ്ണുകൾ അനിയന്ത്രിതമായി നിറയുന്നു. സ്ഥിരമുള്ളത്
💬 Comments
View all comments