Chapter Title : ഒരേയൊരാൾ 4 [ഹരി]
തന്നെ. അവൾ ഒരു കൈത്തണ്ട വച്ച് മുഖം മറച്ച് കിടന്നു. കരഞ്ഞു കരഞ്ഞ് കൺപോളകൾ കനംവച്ചു. അല്ല...
\അത് കരച്ചിലിന്റെ കനമല്ല. ഉറക്കം വന്നു കയറുന്നതാണ്. ജ്യോതി മയങ്ങിപ്പോയി. എത്ര നേരം കഴിഞ്ഞെന്നറിയില്ല. ജ്യോതി പതിയെ ഉറക്കത്തില് നിന്നുണർന്നു. ഒരു സുഖമുള്ള മണം... എവിടെ നിന്നാണത്? ജ്യോതി മണത്ത് നോക്കി. അത് അവളുടെ ദേഹത്തിൽ നിന്ന് തന്നെയായിരുന്നു...! വിക്സിന്റെ മണം...!
നെറ്റിയിലും കഴുത്തിലും അതിന്റെ നേരിയ പൊള്ളലറിയുന്നുണ്ട്. നനഞ്ഞ തുണിക്കീറൊരെണ്ണം നെറ്റിയിലുണ്ട്. അമ്മ മുറിയിൽ വന്നിരുന്നോ? ജ്യോതി ഒന്ന് തലയുയർത്തി നോക്കി. അമ്മയെ കാണാനില്ല. പാദങ്ങളില് ഒരു കനം തോന്നുന്നു. അവൾ അങ്ങോട്ടേക്ക് നോക്കി. രാജി..!! ജ്യോതിയുടെ പാദങ്ങളിൽ തലചായ്ച്ചുവച്ച് തറയിലിരുന്ന് രാജി ഉറങ്ങുകയാണ്. അവളുടെ ചുണ്ടുകള് ഇടക്ക് തന്റെ വെള്ളിക്കൊലുസ്സിൽ തട്ടുന്നത് ജ്യോതി അറിയുന്നുണ്ടായിരുന്നു.
അവളുടെ ശ്വാസം ആ കണങ്കാലുകളെ ചുറ്റിപ്പിടിക്കുന്നു. രാജിയുടെ മിനുത്ത കവിൾ ജ്യോതിയുടെ പാദത്തില് പതിഞ്ഞിരുന്നു. സമയമെത്രയായെന്ന് ജ്യോതിക്ക് തിട്ടമില്ല. എത്ര നേരമായോ എന്തോ രാജി ഈ ഇരിപ്പ് ഇരുന്നുറങ്ങുന്നു. പാദങ്ങളനക്കാതെ ജ്യോതി എഴുന്നേറ്റിരുന്നു രാജിയുടെ തോളില് തട്ടിവിളിച്ചു.
"രാജി... ഇങ്ങനെ ഇരുന്നുറങ്ങല്ലെ. കട്ടിലില് കേറി കിടക്ക്..."
രാജി ഒന്ന് തലയുയർത്തി നോക്കി. അവളുടെ വിരിഞ്ഞ നെറ്റിയെയും ഇടതുകണ്ണിനേയും മറച്ചുകൊണ്ട് മുടിയിഴകൾ അലസമായ് വീണുകിടന്നു. ചുണ്ടിന്റെ ഒരു മൂലയില് നിന്ന് ഈത്തയൊലിച്ചിരുന്നു. കൺപോളകൾ പാതി മാത്രം തുറന്നിരുന്നു. ഉറക്കം വിട്ടുപോയിട്ടില്ല. മുഖത്തുനിന്നും മുടിയൊതുക്കി ഈത്തയും തുടച്ച് അവൾ ജ്യോതിയോടൊപ്പം കയറിക്കിടന്നു.
അവൾക്കു വേണ്ടി ജ്യോതി ഒതുങ്ങിക്കിടന്ന് സ്ഥലമുണ്ടാക്കി കൊടുത്തു. ആ സിംഗിൾ കോട്ടിൽ രണ്ടു പേർക്ക് ചരിഞ്ഞ് കിടക്കാനേ സാധിക്കുമായിരുന്നുള്ളൂ. മുഖാമുഖം
💬 Comments
View all comments