0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 649

മുഖച്ചായങ്ങൾ വീണ്ടും വരച്ചു. വിയർപ്പ് ഒപ്പിത്തുടച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഫൈസയുടെ കവിളിൽ അത്രയേറെ വാത്സല്യത്തോടെ കൈത്തലം ചേർത്ത് ജ്യോതി പറഞ്ഞു,

"ഞാന്‍ പറഞ്ഞത് മറക്കല്ലേടാ... പഠിക്കണം... നന്നായി ജീവിക്കണം നീ... ലോകത്തിന്റെ വേറെ ഏതോ മൂലയില്‍ നീ സന്തോഷത്തോടിരിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ മാത്രം മതി എനിക്ക്..."

നിറഞ്ഞ പുഞ്ചിരിയോടെ ആ കൈവെള്ളയിൽ ഫൈസ ഒരിക്കൽ കുടെ ചുണ്ടുകളമർത്തി. അന്നേരം വാതിലിൽ ആരോ മുട്ടുന്നത് കേട്ടു. രണ്ടാളും വിട്ടുമാറി. ജ്യോതി പോയി വാതിൽ തുറന്നു. കൂട്ടുകാരികളാണ്. വീണ്ടും കല്ല്യാണവീടിന്റെ തിരക്കുകളിലേക്ക് ജ്യോതി മറഞ്ഞു. മണവാട്ടിപ്പെണ്ണിന്റെ നാണവും മുഖത്ത് വാരിത്തേച്ച് ഫൈസയും തിരക്കിലായി. പിന്നെ ഓഡിറ്റോറിയത്തിൽ ഫൈസയുടെ വാപ്പ അവളുടെ കൈ പിടിച്ച് പുതിയാപ്ലയുടെ കയ്യിൽ കൊടുക്കുന്നത് ആൾക്കൂട്ടത്തിന്റെ ഏറ്റവും പിന്നില്‍ നിന്ന് ജ്യോതി നോക്കിനിന്നു. പിടിച്ചുകൊടുത്ത കൈകൾക്ക് മേലിരുന്ന തൂവാലയിൽ കാറ്റ് തഴുകി. ഫൈസ ഇനിയില്ലെന്ന തിരിച്ചറിവ് അന്നേരം, ആ ഒരു നിമിഷം ജ്യോതിയുടെ ഉള്ളില്‍ വന്നു. അവൾ പോകുന്നു... പോകട്ടെ... അവൾക്ക് നല്ലത് മാത്രം വരട്ടെ... അന്നേരം കാർമേഘങ്ങൾ ആകാശത്ത് ചിത്രം വരക്കുകയായിരുന്നു. ഇടക്കിടെ മിന്നല്‍ ആകാശത്തെ പലതായ് പകുത്തു. ഫൈസ പടിയിറങ്ങി പോകുമ്പോള്‍ ജ്യോതിയുടെ കണ്ണും നിറഞ്ഞിരുന്നു! കയറ്റിയിട്ട ഗ്ലാസ്സിന്റെ ചില്ലിലൂടെ അവൾ തനിക്ക് നേരെ നനവുള്ളൊരു നോട്ടവും പുഞ്ചിരിയും നീട്ടിയത് ജ്യോതി കണ്ടു. പിന്നെ അവൾ മറഞ്ഞുപോയി. ആത്മാവിന്റെ ഒരു തുണ്ടും കൊണ്ട് അവൾ എന്നന്നേക്കുമായി പോയിരിക്കുന്നു...!

'അത് നീ കൊണ്ടുപോയ്ക്കോളൂ... നിനക്ക് തരാന്‍ എന്റെ കയ്യിലുള്ള ഒരേയൊരു പ്രാർത്ഥനയാണത്...!!'

കോരിച്ചൊരിയുന്ന മഴയില്‍ നിന്നാണ് ജ്യോതി വീട്ടിലേക്ക് ഓടിക്കയറിയത്. ആകെ നനഞ്ഞു കുതിര്‍ന്ന് അവൾ മുറിയിലേക്ക്

💬 Comments

View all comments