0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 650

കടന്നു. ജ്യോതിയെ കണ്ടപ്പോള്‍ രാജി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഓടിവന്നു. ഹാങ്ങറിൽ നിന്ന് ഒരു ടർക്കിയെടുത്ത് അവൾ ജ്യോതിയുടെ തല തോർത്താൻ തുടങ്ങി.

"എവിടെയെങ്കിലും കേറി നിന്നിട്ട് മഴ മാറുമ്പൊ വന്നാല്‍ പോരായിരുന്നോ നിനക്ക്...നനഞ്ഞാ അപ്പൊ പനി പിടിക്കണ ആളാ... ഇനീം പനി പിടിച്ചാലുണ്ടല്ലോ...!"

ജ്യോതി രാജിയുടെ കണ്ണുകളിൽ നോക്കിനിന്നു. പിന്നെ ചുണ്ടുകളിലേക്ക് നോട്ടം നീണ്ടു. സുന്ദരമായ കൊന്ത്രൻപല്ലുകൾ... അല്പം വിണ്ടുകീറിയ ചുണ്ടുകള്‍... ഗോലിമണികൾ പോലുള്ള കണ്ണുകൾ... ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യത്തിന്റെ കേന്ദ്രബിന്ദുവായ അവളുടെ മാറിലെ തവിട്ടുപുള്ളി....

'ഇല്ല.... ഇവളെ നഷ്ടപെടാൻ പാടില്ല. ഫൈസ പോയത് പോലെ ഇവളേയും വിടാന്‍ പാടില്ല. ചേർത്ത് നിർത്തണം... ഈ ജീവിതകാലം മുഴുവന്‍ ചേർത്ത് നിർത്തണം.'

തികച്ചും യാന്ത്രികമായി ജ്യോതി പറഞ്ഞു,

"പനിച്ചുകിടന്നാലുമെന്താ, നോക്കാന്‍ നീയുണ്ടല്ലോ..."

"അയ്യടാ... അപ്പൊ അതാണല്ലേ ഉദ്ദേശം...."

രാജി ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ ചുണ്ടുകള്‍ അക്ഷരം മെനയുന്നത് ജ്യോതി കൊതിയോടെ നോക്കിനിന്നു. അവളുടെ ചിന്ത ഈ ഒരൊറ്റ നിമിഷത്തിലേക്ക് ചുരുങ്ങി. ഇക്കണ്ട കാലങ്ങൾ മുഴുവന്‍ പ്രപഞ്ചം ഈ ഒരു നിമിഷത്തിന് വേണ്ടി മാത്രം രൂപം കൊടുത്തതാണെന്ന് അന്നേരം ജ്യോതിക്ക് തോന്നി.

അവൾ രാജിയെ ചുറ്റിപ്പിടിച്ചു. അവളുടെ കണ്ണുകളില്‍ സംശയവും ആശ്ചര്യവും നിറയുന്നത് ജ്യോതി കണ്ടു. അത് വകവെക്കാതെ ജ്യോതി തന്റെ മുഖം രാജിയുടെ മുഖത്തിനോട് അടുപ്പിച്ചു.

അവരുടെ ചുണ്ടുകള്‍ തമ്മിലുരഞ്ഞു!

ജനൽച്ചില്ലുകളിൽ കൊള്ളിയാൻ വെട്ടം കണ്ണുചിമ്മി....

നിമിഷത്തില്‍ നനവ് പടർന്നു...

ഇപ്പോള്‍ ഒരൊറ്റ ശ്വാസമാണ്...

******************************

💬 Comments

View all comments