Chapter Title : ഒരേയൊരാൾ 4 [ഹരി]
ആകെ ചെയ്യാവുന്നത് സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെ, എല്ലാ സ്നേഹവും കൊടുത്ത് നിന്റെ കൂട്ടുകാരിയെ പുതിയ ജീവിതത്തിലേക്ക് യാത്രയയക്കാമെന്നുള്ളത് മാത്രമാണ്. നിനക്കൊരു പരിഭവവുമില്ലെന്നും നീ എന്നും അവളുടെ കൂട്ടുകാരി ആയിരിക്കുമെന്നും അവൾക്ക് ഉറപ്പുകൊടുക്കാൻ അതല്ലേ ചെയ്യേണ്ടത്...? "
രാജി പറഞ്ഞത് ശരിയാണെന്ന് ജ്യോതിക്ക് തോന്നി. അവളുടെ കരച്ചിൽ പതുക്കെ അടങ്ങിവന്നു. തന്റെ നെഞ്ചിൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ കിടക്കുന്ന ജ്യോതിയെ രാജി നോക്കി. ആകെ നനഞ്ഞ് കുതിർന്ന അവളുടെ തുടുത്ത കവിളിൽ ജലകണങ്ങളും കണ്ണുനീരും തമ്മിലറിയാൻ കഴിയാത്തവണ്ണം കിടന്നു.
" നീ വിഷമിക്കണ്ട കുഞ്ഞാ. നമുക്ക് ഒരുമിച്ച് പോകാം അവളുടെ കല്ല്യാണത്തിന്. എന്നിട്ട് ആഘോഷമാക്കണം... കേട്ടല്ലോ... അതുവരെ ഓരോന്നും ആലോചിച്ച് കൂട്ടി വിഷമമുണ്ടാക്കരുത് എന്റെ കുട്ടി..."
രാജി പറഞ്ഞു നിർത്തി. അവളുടെ വാക്കുകളില് ഒരു ശാസനയുണ്ടായിരുന്നു. ജ്യോതി കണ്ണുകളടച്ച് രാജിയുടെ നെഞ്ചിൽ തലചായ്ച്ച് കിടന്നു. ഇപ്പോള് ഒരാശ്വാസമുണ്ട്. കുറച്ചു നേരം അവർ അങ്ങനെയിരുന്നു.
" നീ ആകെ നനഞ്ഞു. വേഗം കുളിക്കാന് നോക്ക് കുഞ്ഞാ. ഇല്ലെങ്കില് പനി പിടിക്കും."
രാജി പറഞ്ഞു.
ജ്യോതി പക്ഷേ അനങ്ങിയില്ല. അവൾക്ക് രാജിയുടെ നെഞ്ചിൽ നിന്ന് അടർന്നുമാറാൻ ഇഷ്ടമില്ലായിരുന്നു. ആ ഹൃദയമിടിപ്പുകൾ അവൾക്ക് കേൾക്കാം. അത് തന്റെ ജീവന്റെ താളമാണെന്ന് ജ്യോതിക്ക് തോന്നി. അത് വിട്ട് താന് എങ്ങനെ മാറാനാണ്...?!!
" കുഞ്ഞാ...?! എണീറ്റ് കുളിക്ക്..."
രാജി ഒന്നുകൂടി ശാസിച്ചു.
ഒന്ന് മുരണ്ടുകൊണ്ട് ജ്യോതി പറഞ്ഞു,
"ന്നെ കുളിപ്പിച്ച് താ...!!!"
അതുകേട്ട് രാജി ഒന്ന് ചിരിച്ചു.
"എടി മടിച്ചീ... അപ്പൊ അതാണല്ലോ ഉദ്ദേശം..."
അവൾ ജ്യോതിയുടെ തലക്ക് ഒരു കിഴുക്കങ്ങ് കൊടുത്തു.
"ആഹ്...!!! "
💬 Comments
View all comments