Chapter Title : ഒരേയൊരാൾ 4 [ഹരി]
കുറയുന്നതാണ് രാജി കണ്ടത്. അവൾ ഓടിച്ചെന്ന് അനിയത്തിയെ പിടിച്ചു. ജ്യോതി കരഞ്ഞുകൊണ്ട് രാജിയുടെ നെഞ്ചിലേക്ക് ചെരിഞ്ഞു.
"കരയല്ലേ കുഞ്ഞാ... ഇത്രേം വിഷമിക്കാൻ ഒന്നും ഉണ്ടായില്ലാല്ലോ..."
ജ്യോതിക്ക് പക്ഷേ കരച്ചില് നിർത്താനായില്ല. അവൾ രാജിയുടെ തോളത്ത് തലവെച്ച് കരഞ്ഞുകൊണ്ടേയിരുന്നു. രാജി കയ്യെത്തിച്ച് ഷവർ അടച്ചു. അപ്പോഴേയ്ക്കും ജ്യോതി തളർന്ന് ഊർന്നിറങ്ങിപ്പോയി. അവളെ താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും രാജിക്ക് അതിനായില്ല. അവളും ജ്യോതിയോടൊപ്പം ബാത്ത്റൂമിന്റെ തറയില് ഇരുന്നുപോയി. അപ്പോഴും രാജി ജ്യോതിയെ വിട്ടില്ല... അവളെ തന്റെ നെഞ്ചോട് ചേർത്ത് തലയിലുഴിഞ്ഞ്, ചുവരില് ചാരിയിരുന്ന് രാജി പറഞ്ഞു,
"ഇങ്ങനെ കരഞ്ഞാൽ നീ വല്ല അസുഖവും വരുത്തും. ഒന്ന് സമാധാനപ്പെട്..."
"ഞാന് കാരണല്ലേ ചേച്ചി ഫൈസ ഇപ്പൊ ഇങ്ങനൊക്കെ... അല്ലെങ്കില് അവൾ ഇപ്പൊ കല്ല്യാണം കഴിക്കില്ലല്ലോ... പഠിപ്പ് നിർത്തില്ലല്ലോ..."
ജ്യോതി ഏങ്ങലടിച്ചു.
ഒന്ന് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം, നുണയാണെന്നറിഞ്ഞിട്ടും രാജി പറഞ്ഞു,
" അങ്ങനൊന്നൂല്ല. അവൾക്ക് കല്ല്യാണം കഴിക്കണംന്ന് തോന്നി, അവൾ കഴിക്കുന്നു. അല്ലെങ്കില് തന്നെ അവളുടെ വീട്ടില് ആലോചന നടക്കുന്നുണ്ടായിരുന്നൂന്നല്ലേ അവൾ പറഞ്ഞത്. പിന്നെന്തിനാ നീ ഇതെല്ലാമെടുത്ത് തലയില് വെക്കുന്നത്?"
"അതൊന്നുമല്ല. അവൾക്ക് പേടിയാണ്. ഞാനുള്ളിടത്ത് നിന്നാൽ... നടന്നതെങ്ങാനും ആരെങ്കിലും അറിഞ്ഞാല്... ആ പേടികൊണ്ട് മാത്രാണ് അവൾ എത്രയും പെട്ടന്ന് ഇവിടംവിടാൻ നോക്കുന്നത്. ഞാന് കാരണം അവളുടെ ജീവിതം പോയില്ലേ....എല്ലാം ഞാന് കാരണാ... എന്റെ കഴപ്പ് കാരണാ... "
" ഇല്ല കുഞ്ഞാ... അവളുടെ ജീവിതം പോയിട്ടൊന്നൂല്ല. അവൾ ഇനിയും ജീവിക്കും. അവൾ സുഖവും സന്തോഷവുമായിട്ട് ജീവിക്കാന് നമുക്ക് പ്രാർത്ഥിക്കാനല്ലേ പറ്റൂ... ബാക്കിയെല്ലാം അവരവരുടെ വിധി പോലെയല്ലേ നടക്കൂ. പിന്നെ നമുക്ക്
💬 Comments
View all comments