0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 622

മിണ്ടാതെ ഇവരുടെ സംസാരം കേട്ടിരുന്നു. മൂന്നുപേരും അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ ജ്യോതിയുടെയും ഫൈസയുടെയും ചായ പകുതിയിലധികവും ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നു. കടയില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്നേ ഫൈസ പറഞ്ഞു,

" ജ്യോതി, ഞാന്‍ പഠിത്തം നിർത്താണ്. കല്ല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഷെഫീഖിന്റെ കൂടെ ഖത്തറിലേക്ക് പോവും. അവരോടൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നീയിപ്പൊ അറിയിക്കണ്ട. അവരോടെല്ലാം ഞാന്‍ പിന്നെ പറഞ്ഞോളാം".

ഫൈസയുടെ കണ്ണുകൾ അന്നേരം നിറഞ്ഞിരുന്നു. പിടിക്കുന്ന നെഞ്ചുമായി നിൽക്കുന്ന ജ്യോതിക്ക് ഒന്ന് മൂളുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. പിന്നെ യാത്ര പറയാന്‍ നിൽക്കാതെ അവർ നടന്നകന്നു. അന്നേരം അടുത്ത മഴയ്ക്ക് ആകാശത്ത് പന്തലൊരുങ്ങിയിരുന്നു.

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. രാജി കുട നിവർത്തി. ജ്യോതി പക്ഷെ മഴയെ അവഗണിച്ചു കൊണ്ട് നടത്തം തുടര്‍ന്നു. രാജി കുടയും കൊണ്ട് ഓടി അവളുടെ ഒപ്പമെത്തി. ഒരു കൈ അവളുടെ തോളത്തിട്ട് കുടയും ചൂടി ഇരുവരും നടന്നു. ഇത്രയും നേരമായിട്ടും ജ്യോതി ഒന്നും മിണ്ടാത്തത് രാജിയെ ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു. ഫൈസയെ കണ്ടുപിരിഞ്ഞപ്പോൾ തുടങ്ങിയ മൗനമാണ്.

ഇടക്കിടെ രാജി ഒളികണ്ണിട്ട് നോക്കി. അപ്പോഴെല്ലാം ജ്യോതിയുടെ കൺതടങ്ങൾ തുടുത്ത് കിടന്നിരുന്നു. ആ കണ്ണുകളില്‍ ചുവന്ന ഞരമ്പിന്റെ വരകൾ... തൊണ്ടയില്‍ അടക്കിപ്പിടിച്ച ഒരു കരച്ചിലിന്റെ അനക്കം... രാജിയും മൗനം പാലിച്ചു. വീടുതുറന്ന് അകത്ത് കയറിയതും ജ്യോതി ബാത്ത്റൂമിലേക്ക് കയറി. വസ്ത്രമഴിക്കാതെ തന്നെ അവൾ ഷവർ തുറന്ന് അതിനടിയിൽ നിന്നു. കുറ്റബോധം കണ്ണുനീർത്തുള്ളികളായി പുറത്തേക്കൊഴുകി...

അവൾ ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ആ കരച്ചിലിന്റെ ശബ്ദം കേട്ട് ഭയന്ന രാജി ബാത്ത്റൂമിലേക്ക് ഓടിക്കയറി. ഷവറിന് കീഴില്‍ ജലധാരയിൽ എല്ലാം കൈവിട്ടവളെപ്പോലെ ജ്യോതി

💬 Comments

View all comments