Chapter Title : ഒരേയൊരാൾ 5 [ഹരി] [Climax]
നിർത്തി... അത്ര മാത്രമേ ജ്യോതിയും ആഗ്രഹിച്ചിരുന്നുള്ളൂ. അതിന്റെ നിർവൃതികൊണ്ട് നിറഞ്ഞ നാണത്താൽ തലകുനിച്ച് ജ്യോതി രാജിയോടൊപ്പം മഴയിലൂടെ നടന്നു. കയറ്റിവെച്ച് പാന്റിനു താഴേ രാജിയുടെ വെളുത്ത കാലിൽ നനഞ്ഞ രോമങ്ങൾ ഒട്ടിക്കിടക്കുന്നത് ജ്യോതി കണ്ടു. കുടയ്ക്ക് അകത്തേക്ക് തൂവാലവീശുന്ന മഴയിൽ രാജിയുടെ മുഖത്ത് നേരിയ നനവ് പടരുന്നതും അവൾ കണ്ടു. രാജിയുടെ മൂക്കിൻ തുമ്പില് ഒരു തുള്ളി വെള്ളം.... അതിനു കീഴിൽ ചുവന്ന ചുണ്ടിന്റെ കോണില് ഒരു പുഞ്ചിരി... പിന്നെ ആ ചുണ്ടുകള് മന്ത്രിച്ചു,
"കള്ളി..!!"
"ഏഹ്...?"
"ഒന്നൂല്ലേ...!"
രാജി ചിരിച്ചു.
ജ്യോതിയും.
ജ്യോതി തന്റെ വലംകൈ രാജിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. ദേഹം ഒന്നുകൂടി കുളിർത്തതു പോലെ... കുടകൾ ചൂടി നടക്കുന്ന മറ്റു കുട്ടികളുടെ ഇടയിലൂടെ ഒരു ശരീരം പോലെ ചേർന്ന് അവർ നടന്നു...
നനഞ്ഞ വരാന്തയില് വച്ച് വൈകീട്ട് കാണാമെന്ന് ഒരു വാക്കും പറഞ്ഞ് പിരിയുമ്പോൾ ഇരുവരുടേയുമുള്ളിൽ ഒരു വിഷമം പോലെ തോന്നി. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. അടുത്തിരിക്കാനാകാത്ത നിമിഷങ്ങളോട് അവർക്ക് വിരസത തോന്നി. പ്രണയപ്പുതുമോടിയുടെ പൈങ്കിളിച്ചിന്തകൾ... അത് തിരിച്ചറിഞ്ഞിട്ടെന്നോണം ജ്യോതി ഒന്ന് ജാള്യതപ്പെട്ടു. നാണം കലർന്ന ഒരു ചിരിയായി അത് അവളില് തെളിഞ്ഞുനിന്നിരുന്നു. അന്നത്തെ ഒരു ദിവസം ജ്യോതിക്ക് ക്ലാസ് ഒന്ന് വേഗം കഴിഞ്ഞെങ്കില് എന്ന് മാത്രമായിരുന്നു ചിന്ത. രാജിയെ കാണാനുള്ള കാത്തിരിപ്പ് മാത്രമായി ഒരു ദിനം. കൂട്ടുകാരികളുടെ വർത്തമാനങ്ങളോ ടീച്ചർമാരുടെ പാഠഭാഗങ്ങളോ അവളുടെ ചിന്തകളെ തട്ടിയുണർത്തിയില്ല. ക്ലാസ് കഴിഞ്ഞ് ചെളിപിടിച്ച വരാന്തയും വഴിയും കടന്ന് രാജിയുടെ അടുത്തേക്ക് എത്തിക്കഴിഞ്ഞപ്പോഴേക്കും ജ്യോതി കിതയ്ക്കുകയായിരുന്നു! ആ കിതപ്പിന്റെ ആക്കത്തിലാണ് താന് അതുവരെ
💬 Comments
View all comments