0%

Chapter Title : ഒരേയൊരാൾ [ഹരി]

Author : Kambikathakal Read All Parts 422

ഇത് ആദ്യമായല്ലേ... അതിന്റെ പരിചയക്കുറവ് എന്തായാലും ഉണ്ടാകും. സാരല്ല്യ. പതുക്കെ ശരിയാകും. "

"അപ്പോ... പേടിക്കണ്ടാലേ.... "

" പേടിക്കണ്ട... "

രാജി മേശപ്പുറത്തിരിക്കുന്ന ഡയറിയില്‍ നോക്കി. പിന്നെ ചോദിച്ചു, " ഇതിനെപ്പറ്റിയാണോ എഴുതിക്കൊണ്ടിരുന്നത്? "

ജ്യോതി അല്ലെന്ന് തലയാട്ടി.

" എനിക്കൊന്ന് വായിക്കാൻ തരുവോ"

" മ്.. "

ജ്യോതി ഡയറി തുറന്ന് രാജിക്ക് നേരെ നീട്ടി. അവളത് ശ്രദ്ധയോടെ വായിച്ചു.

" കൊള്ളാമല്ലോ. ഈണത്തിലാണല്ലേ എഴുതിയിരിക്കുന്നത്." വായിച്ചു കഴിഞ്ഞപ്പോള്‍ രാജി ചോദിച്ചു. ജ്യോതിക്ക് സംശയമായി. " ഈണമോ? ഞാനൊന്നും കൊടുത്തില്ലല്ലോ!"

രാജി ചിരിച്ചുകൊണ്ടു പറഞ്ഞു, "ഉണ്ടെന്നേ. ഞാന്‍ കേപ്പിച്ച് തരാം". പതിയെ ശബ്ദമൊന്ന് ശരിയാക്കിയ ശേഷം രാജി ആ കവിത ചൊല്ലാൻ തുടങ്ങി. ജ്യോതി പോലും കൊടുക്കാഞ്ഞ ഒരീണത്തിലേക്ക് രാജി ആ കവിതയെ മാറ്റിയിരുന്നു. കവിതയുടെ പശ്ചാത്തലത്തില്‍,യ ഇരുട്ടുമുറിയിൽ, ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു വശം മാത്രം കാണാവുന്ന രാജിയുടെ മുഖത്തിന് അതുവരെ തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയുള്ളതായി ജ്യോതിക്ക് തോന്നി. രാത്രിയും നിലാവും ചീവീടുകളും നിശബ്ദമായത് പോലെ. രാജിയും രാജിയുടെ മധുരമായ ശബ്ദവും മാത്രം. കവിത പോലെയൊരുവൾ.

"ഏതോ പ്രതീക്ഷതൻ ചിറകൊന്നിളക്കുന്ന നേരം എനിക്കാകാശമാകുന്നു നീ എനിക്കാശ്വാസമാകുന്നു നീ..."

കവിതയുടെ അവസാന വരികള്‍ രാജി നീട്ടി പാടി നിർത്തി. ജ്യോതിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എതിർവശങ്ങളിലിരിക്കുന്ന രണ്ട് ടേബിള്‍ ലാമ്പുകളുടേയും വെളിച്ചങ്ങള്‍ എത്താത്ത ഒരു ഇരുണ്ട മൂലയില്‍ അവളുടെ കണ്ണുകള്‍ വെറുതെയെന്തോ തിരഞ്ഞുനടന്നു. ജ്യോതി മെല്ലെ രാജിയെ നോക്കി. രാജി ജ്യോതിയെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തിനാണെന്ന് മാത്രം അവൾക്ക്

💬 Comments

View all comments