Chapter Title : ഒരേയൊരാൾ [ഹരി]
രാജി കണ്ണുരുട്ടി നിൽപ്പുണ്ട്.
"ഞാന്‍ വിചാരിച്ചു അതിന്റുള്ളിലിരുന്ന് ചത്തൂന്ന്"
"തെരക്കാണെങ്കി കാലത്ത് നേരത്തെ എണീക്കടീ"
ജ്യോതി രാജിയെ വകഞ്ഞുമാറ്റി ബാത്ത് റൂമിൽ നിന്നിറങ്ങി. രാജി തിരിച്ചൊന്നും പറഞ്ഞില്ല. നേരെ ബാത്ത് റൂമിൽ കയറി വാതിലടച്ചു. അവൾ കുളിച്ചിറങ്ങുമ്പോഴേക്കും ജ്യോതി ഒരുങ്ങിയിരുന്നു. സമയം എട്ടരയായി. അച്ഛനും അമ്മയും കാലത്തെ തിരക്കുകളിലാണ്. രണ്ടാൾക്കും ജോലിക്ക് പോകണം. രാജിയും ജ്യോതിയും ഒരേ കോളേജിലാണ്. രാജി ഫൈനല് ഇയർ ബി.എസ്.സി. ജ്യോതി ഫസ്റ്റ് ഇയര് ബി.എ. എല്ലാവർക്കും 9 മണിക്ക് തന്നെ ഇറങ്ങണം.
"പോത്ത് പോലെ വളർന്ന രണ്ട് പെമ്പിള്ളേരുണ്ടായിട്ടെന്താ കാര്യം. അടുക്കളയില്‍ ഞാനൊരുത്തി ഒറ്റക്ക് മേയണം." ഓടി നടന്ന് സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ അമ്മ പായാരം പറഞ്ഞു. ജ്യോതി അത് മൈന്റ് ചെയ്യാതെ വേഗം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. രാജി ഓടി വന്ന് അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു," സോറി അമ്മേ. ഞാന്‍ ഉറങ്ങിപ്പോയി". അമ്മ അതിന് ഇരുത്തിയൊന്ന് മൂളുക മാത്രം ചെയ്തു.
'മണിയടിക്കാൻ അല്ലെങ്കിലും ഇവളെ കഴിഞ്ഞിട്ടേയുള്ളൂ' ജ്യോതി ഓർത്തു.
ആരോടും സ്നേഹം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത പ്രകൃതമാണ് രാജിയുടേത്. നേരെ തിരിച്ചാണ് ജ്യോതിയുടെ സ്വഭാവം. ആരേയും അധികം അടുപ്പിക്കുകയില്ല. അടുപ്പമുള്ളവരോട് ഒരല്പം അകലമുണ്ടാകുകയും ചെയ്യും. രാജിയെ കണ്ടാല്‍ ആരുമൊന്ന് നോക്കും. വെളുത്ത് മെലിഞ്ഞ സുന്ദരിയാണവൾ. അവളുടെ വരിതെറ്റിയ പല്ലുകള്‍ പോലും അവളെ കൂടുതല്‍ സുന്ദരിയാക്കിയിട്ടേയുള്ളൂ. ഭംഗിയുള്ള കൊന്ത്രൻപല്ലുകൾ. ജ്യോതിക്ക് ഒരല്പം ഇരുണ്ട നിറമാണ്. ചെറുപ്പം മുതല്‍ ബന്ധുമിത്രാദികളുടെ "അയ്യോ, മോള് പിന്നേം കറുത്തുപോയല്ലോ" കേട്ട് കേട്ട് അവൾക്ക് മടുത്തു. വെളുക്കാനുള്ള പാരമ്പര്യസൂത്രപ്പണികളെ പറ്റിയുള്ള ഉപദേശങ്ങൾ അവളില്‍ ചെറുതല്ലാത്ത അപഹർഷത
💬 Comments
View all comments