Chapter Title : ഒരേയൊരാൾ [ഹരി]
ഉരുത്തിരിയിച്ചിരുന്നു. ജ്യോതി അങ്ങനെ തടിച്ചിട്ടൊന്നുമല്ല. എന്നാല് ദുർമേദസ്സ് ഉണ്ടുതാനും. ഇതെല്ലാം അവളുടെ സ്വഭാവത്തെ വല്ലാതെ ബാധിച്ചിരുന്നു. തിരസ്കരിക്കപ്പെടുന്നു എന്ന തോന്നല്. അടച്ചുപൂട്ടിയ മുറി പോലെ ഒരുവൾ.
ബസ്സിന്റെ വിന്ഡോ സീറ്റ് തന്നെ ജ്യോതിക്ക് കിട്ടി. അവൾക്ക് അതിഷ്ടമാണ്. കാറ്റ്. കാഴ്ചകൾ. അതില് മുഴുകിയിരിക്കുമ്പോൾ മനസ്സിലേക്ക് വരുന്ന കവിതകള്.
"സമയമാകുന്നു പോകുവാൻ, രാത്രി തൻ നിഴലുകള് നമ്മള് പണ്ടേ പിരിഞ്ഞവർ"
"എന്താ?!"
ജ്യോതി ഒന്ന് ഞെട്ടി. തൊട്ടടുത്തിരിക്കുന്ന രാജിയാണ് ചോദിച്ചത്. മനസ്സില് ചിന്തിച്ച വരികള് താന് ഉച്ചത്തില് പറഞ്ഞുപോയെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്.
"ഒന്നൂല്ല". ആകെ ചമ്മിപ്പോയി. അവൾ രാജിക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.
" അത് സന്ദർശനത്തിലെയല്ലേ? ചുള്ളിക്കാടിന്റെ..?" രാജി ചോദിച്ചു. ജ്യോതി തെല്ലൊരത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
"നിനക്ക് അതറിയുവോ?!" അവൾ ആരാഞ്ഞു. "നല്ല കവിതയാണ്" രാജി ഒന്ന് മന്ദഹസിച്ചു. ജ്യോതിയും.
വീട്ടില് നിന്ന് മിനിമം ചാര്ജ് ദൂരമേയുള്ളൂ കോളേജിലേക്ക്. ബസ് ഇറങ്ങി ഒരു അഞ്ച് മിനിറ്റ് നടക്കണം. ബോഗൈൻവില്ല പൂക്കള് പൂത്തുനിൽക്കുന്ന വഴിയിൽ ഒരു വശത്ത് ചെറിയൊരു ചായക്കടയുമുണ്ട്. എന്നും അവർ അതുവഴി കടന്നുപോകുമെങ്കിലും ഒരുമിച്ച് ഇതുവരെ അവിടുന്ന് ഒരു ചായ കുടിച്ചിട്ടില്ല. സാധാരണ ഇങ്ങനെ നടക്കുമ്പോള് ഇരുവരും പരസ്പരം ഒന്നും സംസാരിക്കാറില്ല. ഇന്ന് പക്ഷേ-
"നീ എന്നുമുതലാ കവിത വായിക്കാന് തുടങ്ങിയത്?" ജ്യോതി ചോദിച്ചു.
"അങ്ങനെ വായിക്കലൊന്നുമില്ല. ഇത് ജസ്റ്റ് ഇങ്ങനെ.... ഭയങ്കര ഫീലാണ്. ഒരു തരം നഷ്ടപ്രണയത്തിന്റെ..." രാജി അത് മുഴുവനാക്കിയില്ല.
ജ്യോതി അവളെ സംശയത്തോടെ ഒന്ന് നോക്കി. വേറൊന്നും ചോദിച്ചില്ല. ഇരുവരും നിശബ്ദരായി തന്നെ നടന്നു.
ക്ലാസില് ഇരിക്കുമ്പോഴും
💬 Comments
View all comments