Chapter Title : ഒരിക്കൽ കൂടി (ചാർളി)
കണ്ണുകൾ തിരയുന്നുണ്ടായിരുന്ന്.... എനിക്ക് ജന്മം നൽകിയ പിതാവിനെ.... അമ്മ ഒരു മുറി കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ....
ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.... ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ...
അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ... ആദി മോനെ എല്ലാം ഒരു സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി....
മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി.... അച്ഛൻ എന്നോട് ക്ഷമിക്കൂ... അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്..... അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് .... മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട് അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.
മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന് എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ മറുപടി... സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക് ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട് നടന്നു... അപ്പോഴേക്കും അടുക്കളയിൽ അഹാരം
💬 Comments
View all comments