Chapter Title : ഒരിക്കൽ കൂടി (ചാർളി)
ചലനമറ്റ ശരീരം മുഴുവൻ ചുമന്ന പാടുകളും മുറിവുകളും ആയിട്ട് എന്റെ കണ്മുൻപിൽ ഇങ്ങനെ കിടക്കുമ്പോ എന്റെ ഉള്ളിലെ സങ്കടം ഒരു അലർച്ച പോലെ ഉയർന്നു... അവളുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് തകർന്ന് പോയി പൊട്ടി കരയുമ്പോൾ.... അവളുടെ നെറുകയിൽ എന്റെ അന്ത്യ ചുംബനം ആണെന്ന് പോലും അറിയാതെ ഞാൻ അവൾക്ക് സമ്മാനിച്ചിരുന്നു.... കരച്ചിലിനെയും സങ്കടത്തെയും അടക്കി അവളുടെ ചുറ്റും ഞാൻ വെട്ടം അടിച്ച് നോക്കി അവളുടെ കീറിയ ചുരിദാർ ടോപ്പും ബാഗുമൊക്കെ ഒരു മൂലയിൽ കിടക്കുന്നത് കണ്ടപ്പോ അതെടുത്ത് അവളുടെ അവളുടെ ശരീരം മറച്ചു .....
എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ പറ്റുന്നുണ്ടായിരുന്നു.... അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു.... അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു..... അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി.......
മോനെ വീടെത്തി.... അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി മാറിയിരിക്കുന്നു... കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.... ആര്യയുടെ ഓർമകൾ വീണ്ടും മനസ്സിലേക്ക് കയറി വരുന്നു.... എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ
💬 Comments
View all comments