Chapter Title : ഒരിക്കൽ കൂടി (ചാർളി)
കണ്ട് സ്നേഹം കണ്ട് അസൂയ ഉണ്ടായതിനാലാവുമോ.... അവളെ പിച്ചി ചീന്തിയ ജോർജ് എന്ന മനുഷ്യ മൃഗത്തെ കൊല്ലണം എന്ന് കരുതിയതല്ല പക്ഷേ ഒരു നേരത്തെ ദേഷ്യത്തിന് അന്നത്തെ ഒരു 22 കാരന് ഉള്ളില് ഉയർന്ന് പൊങ്ങിയ ദേഷ്യത്തിന് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്.....
അവളുടെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്.... ഓരോ നിമിഷവും....
"ഹലോ ആദിത്യൻ" ഉറങ്ങുവാണോ..... എന്ന ശബ്ദം ചെവിയിലേക്ക് വന്ന് കയറിയതിനോടിപ്പം കമ്പിയിൽ ലാത്തി കൊണ്ടുള്ള തട്ടും കൂടി കേട്ടപ്പോ ആണ് ചിന്തയിൽ നിന്നും ഉണർന്ന് എഴുന്നേറ്റത്.....
അപ്പോഴും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ, തുള്ളികൾ കണക്കെ പൊഴിയുന്നുണ്ടായിരുന്നു..... നിന്റെ ശിക്ഷ കഴിഞ്ഞു.... ഇന്ന് ഉച്ചകഴിഞ്ഞ് പോകാം അതൊന്ന് പറയാൻ വന്നത് ആണ്..... എന്നും പറഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജയിൽ സൂപ്രണ്ടിന്റെ ബൂട്ടിന്റെ ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് പോയി....
വീണ്ടും സിമന്റുകൊണ്ട് തീർത്ത കട്ടിലുപോലുള്ള തറയിൽ തല ചായ്ച്ച് വീണ്ടും കിടന്നു എന്റെ ആര്യയുടെ ഓർമകളിലൂടെ...... ഒരിക്കൽ കൂടി മതിവരാതെ അവളെയും ഓർത്ത്..... അന്ന് എത്ര സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു..... എന്റെ മുറപ്പെണ്ണ് അറിവ് വെച്ച് കാലം മുതൽ ഞങ്ങൾ പ്രണയിക്കുക ആയിരുന്നു.... വീട്ടുകാരും കുടുംബക്കാരും ചേർന്ന് ഒരു മോതിരം മാറൽ ചടങ്ങിലൂടെ എനിക്ക് അവളെ സ്വന്തമാക്കി തരുമ്പോൾ ഞാൻ ഒരു എൻജിനീയറിംഗ് വിദ്യാർത്ഥി.....
ആര്യ അവളന്ന് ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു..... ഞങ്ങൾ ഒരു ജീവിതം സ്വപ്നം കണ്ട് പ്രണയിച്ച് ജീവിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളുടെ ഇടയിൽ വഴക്കുകൾ ഉണ്ടായിട്ടില്ല..... സാമ്പത്തികമായി മുന്നോട്ട് നില്ക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ ഒന്നിനും ഒരു കുറവും
💬 Comments
View all comments