0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 586

ഉണ്ടായിരുന്നില്ല....

ഒരിക്കൽ പോലും ഒരു പരോളിനോ എന്തിന് ഈ ശിക്ഷയിൽ നിന്ന് പോലും എന്നെ ഒഴിവാക്കാൻ ഞങ്ങളുടെ കുടുമ്പക്കാർക്ക്‌ നിസാരമായി തന്നെ കഴിയുമായിരുന്നു.... എനിക്ക് വേണ്ടത് കുറച്ച് സ്വസ്ഥമായ ഒരു അന്തരീക്ഷം ആയത് കൊണ്ട് ഞാൻ തന്നെയാണ് സ്വയം കുറ്റം സമ്മതിച്ചത്..... അന്ന് ജോർജിനെ കണ്ടപ്പോ.... അവന്റെ ഒരു വാക്കാണ് അവനാണ് എന്റെ ആര്യയെ കൊന്നതെന്ന് ഞാൻ മനസ്സിലാക്കിയത്.....

വീണ്ടും മിഴികളിലൂടെ മിഴിനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..... എന്നെ വന്നു വീണ്ടും ആരോ വിളിച്ചു.... ഒരു പാവയെ പോലെ അവരുടെ ഒപ്പം പോയി നേരെ എന്റെ പഴയ ഡ്രസ്സുകൾ എടുത്ത് തന്നു കുറെ ഒപ്പിടലുകളും കാര്യങ്ങളും കഴിഞ്ഞതും പുതിയ ഒരു ഡ്രസ്സ് ഒരു കവറിൽ കൊണ്ട് തന്നു.... എന്നിട്ട് പറഞ്ഞു രാവിലെ അമ്മയും വല്യച്ഛനും ആണെന്ന് തോന്നുന്നു ഇതും കൊണ്ട് തന്നു പുറത്ത് കാത്തിരിപ്പുണ്ട്........

വസ്ത്രം മാറി കൊട്ടാരക്കരയിൽ നിന്നും ജയിലിന് പുറത്ത് ആദ്യമായി കാലെടുത്ത് വെച്ചു.... കാലം ഒരുപാട് മാറിയിരിക്കുന്നു.... ചുറ്റുമുള്ള തിരക്ക് പിടിച്ച റോഡിലേക്ക് നോക്കി എല്ലാവരും തിരക്കുകൾക്ക് അടിമപ്പെട്ട് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ നെട്ടോട്ടം ഓടും പോലെ തോന്നി..... ഒരു മരച്ചുവട്ടിൽ കയ്യിലൊരു ചെറിയ പൊതിയുമായി ഇരിക്കുന്ന ഇരിക്കുന്ന അമ്മയുടെ മിഴികളിൽ പടരുന്ന നനവ് മകനോടുള്ള വാത്സല്യം ആയിരുന്നു.....

ജയിലിൽ എല്ലാ മാസവും ഒന്നാം തീയതി എന്നെ കാണാൻ വരാറുണ്ട് ഞാൻ ഒന്ന് പോയി കാണാൻ നിന്നിട്ടില്ല.... ഒത്തിരി സ്വപ്നങ്ങൾ കണ്ട് വളർത്തിയ ഒരേ ഒരു മകൻ ഇരുമ്പഴികൾക്കുള്ളിൽ കിടക്കുന്ന കാഴ്ച്ച എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കൾക്ക്

💬 Comments

View all comments