Chapter Title : ഒരിക്കൽ കൂടി (ചാർളി)
ഒരുപാട് വേദന നല്കും എന്നുറപ്പാണ്. ഞാൻ ആയി ഇനിയും അവർക്ക് വേദന നൽകരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടാണ്...
ഞാൻ അമ്മയുടെ തൊട്ടരികിൽ ഇരിക്കുന്ന എന്നും എപ്പോഴും കാണാറുള്ള അച്ഛനെ ഒരു നോക്ക് കാണുവാൻ ഒത്തിരി തിരഞ്ഞു.... ഒടുവിൽ ഒരു വെള്ള dezire ന് സൈഡിൽ വല്യച്ഛൻ നിൽക്കുന്നത് കണ്ടു..
പിന്നെയും അമ്മയിലേക്ക് നോക്കി അപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു.... ഞാൻ അമ്മയുടെ അടുക്കലേക്ക് നടന്ന് നീങ്ങി.... എന്റെ ശരീരവും മനസ്സും ഒരു പോലെ മൂഖമായിരുന്നു.....
അമ്മയുടെ അരികിൽ മരച്ചുവട്ടിൽ അമ്മയോട് ചേർന്നിരുന്നു... ചുളിവുകൾ വീണു തുടങ്ങിയ മുടിമുഴുവൻ നരച്ച എന്റെ അമ്മയെ കണ്ണ് നിറയെ കാണുമ്പോ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു..... ഇതുവരെയും പൊഴിച്ചതിനേക്കാലും ആയിരം മടങ്ങ് കണ്ണുനീർ അമ്മയുടെ തോളിൽ തല ചായ്ച്ച് കൊണ്ട് എന്റെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..... മൗനത്തിനു വിരാം ഇട്ടു കൊണ്ട് ശബ്ദം പുറത്തേക്ക് വരാതെ അടഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു അമ്മെ അച്ഛൻ വന്നില്ലേ.... നിങ്ങളെയൊക്ക ഇവിടെ വന്നിട്ട് കാണാൻ വരാത്തതിന്റെ ദേഷ്യമാണോ അച്ഛന്......
അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ എന്റെ മുഖത്തിലൂടെ ഒഴുകി ഇറങ്ങി വരുമ്പോൾ എന്റെ മനസ്സ് എന്തെന്നില്ലാതെ മിടിക്കുന്നുണ്ടായിരുന്നു....
എന്റെ നെറുകയിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ് അമ്മയുടെ ചുംബനം പതിയുമ്പോൾ.... അമ്മയുടെ തേങ്ങൽ കുറച്ച് ഉച്ചത്തിലായി, എന്റെ മോനെ എന്നും പറഞ്ഞ് ആ മതൃഹൃദയം എന്റെ മുറുകെ പുണരുംപോൾ ഞാൻ അമ്മയുടെ കുഞ്ഞുവാവ ആയി മാറുന്നുണ്ട് ആയിരുന്നു.... നീണ്ട 14 വർഷങ്ങൾ ആരോരും ഇല്ലാത്തവനായി സ്വയം കഴിഞ്ഞ് കൂടിയ നിമിഷങ്ങളിൽ ഈ
💬 Comments
View all comments