0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 594

ആര്യയുടെ അമ്മയുടെ സ്വരം അവള് പോകും നി കൊണ്ട് പോയി ആക്കിയിട്ട്‌ വാട അവള് ബാഗും കൊണ്ട വന്നത്....

ഞാൻ: അച്ചനെവിടെ അമ്മെ

അമ്മ: അച്ഛൻ രാവിലെ തടിമില്ല്‌ വരെ പോയി.... ബൈക്കിൽ ആണ് പോയത്...

കാർ കിടപ്പുണ്ട് നി അവളെ അതിൽ കൊണ്ടാക്ക്‌ മോനെ....

ഞാൻ: എന്ന ശെരി എന്നും പറഞ്ഞ് അതിന്റെ കീയും എടുത്ത് അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.... ഞങ്ങൾ വണ്ടിയിൽ കയറി wagnar ആണ് അന്ന് ഞങ്ങടെ വീട്ടിൽ... കുറച്ച് ബിസിനെസ്സ് ഒക്കെയുണ്ട് ഫാമിലി എല്ലാരും ചേർന്ന് ആണ് എല്ലാം നടത്തുന്നത്..... ഞാനും ആര്യയും തമാശയും കാര്യങ്ങളും ചിരിയും കളിയുമായി അവളെ കോളജിൽ ഇറക്കി വിട്ട് തിരികെ നിറഞ്ഞ മനസ്സുമായി ഞാൻ വരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ആര്യ ഇനി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് ആണ് വീട്ടിലേക്ക് വരുന്നതെന്ന്....

വൈകിട്ട് 7 മണി ആയപ്പോ വീട്ടിലേക്ക് ഒരു കോൾ വന്നു ആര്യയുടെ വീട്ടിൽ നിന്നും ഇതുവരെ ആര്യ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ പോയി അവളെ കൂട്ടിയോ എന്നറിയാൻ... ഇത് കേട്ടതും എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി... വേഗം എല്ലാരും കൂടി അവരുടെ വീട്ടിലേക്ക് പോയി.... അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട് ആര്യയുടെ അമ്മ അച്ഛൻ മരിച്ച അവളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയത് അമ്മയാണ്.... അവരിൽ തലം കെട്ടുന്ന സങ്കടം കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല... ഞാനും അച്ഛനും കൂടി കാറുമായി അവളെ തിരക്കി ഇറങ്ങി....

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം എന്റെ അച്ഛൻ സുദേവൻ  പറഞ്ഞത് അയ്യേ

💬 Comments

View all comments