Chapter Title : ഒരിക്കൽക്കൂടി [നിഖിലൻ]
ഇഷ്ടമാവാത്തത്.
അവളെ വെറുപ്പിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു,
നീ ട്യൂഷൻ കഴിഞ് എപ്പോ വന്നു??
സിറ്റൗട്ടിലേക്ക് കയറി ഇരുന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഒരു അഞ്ചു മണി ആയപ്പോൾ എത്തി.....
അവൾ ഞാൻ ഇരുന്ന സോഫയിൽ എന്റെ തൊട്ടടുത്ത് വന്നിരുന്നു...
തൊട്ടടുത്തായി അവൾ വന്നിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് ഒന്ന് കൂടി...
ഒരു ടൈറ്റ് നീല പാൻസും അതേ കളർ ഉള്ള ബനിയനും ആയിരുന്നു അവളുടെ വേഷം.
അവളുടെ അങ്കലാവണ്യം എടുത്ത് അറിയിക്കുന്നതായിരുന്നു ആ വേഷം.
എങ്ങനെയുണ്ട് നമ്മുടെ തോട്ടമൊക്കെ ഇഷ്ടപ്പെട്ടോ?
പിന്നെ സൂപ്പർ എനിക്കൊരുപാടിഷ്ടമായി
അവിടെ ആരാ ഈ വാഴകൃഷിയൊക്കെ നടത്തുന്നത്?
അത് നമ്മുടെ തൊട്ടപ്പുറത്തുള്ള ജ്യോതി ചേച്ചി ആണ് ആ സ്ഥലം നമ്മുടേതാണ് എങ്കിലും കൃഷി ചെയ്യുന്നവരാണ്.
ഞങ്ങൾ സംസാരിക്കുന്നതിനിടയിലാണ് അകത്തുനിന്നും സുമിത്ര ചേച്ചിയുടെ വിളി വന്നത്.
രണ്ടുപേരും ചായ കുടിക്കാൻ വാ......
ചേച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവൾ എന്നിൽ നിന്നും കുറച്ച് അകലം പാലിച്ചു നീങ്ങിയിരുന്നു.
അവളുടെ ആ പ്രവർത്തി എന്നിൽ ചെറിയ സംശയം ജനിപ്പിച്ചു.
വാ ചായ കുടിക്കാം....
അവൾ എന്നെ വിളിച്ചു.
അവൾ എഴുന്നേറ്റ് അകത്തേക്ക് നടന്നു. അവളുടെ പിന്നാലെ ഞാനും..
ചേച്ചി അടുക്കളയിൽ തന്നെ ആണെന്ന് തോന്നുന്നു.
മേശപ്പുറത്ത് ചായയും പലഹാരവും വച്ചിട്ടുണ്ട്.
ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചേച്ചി വന്നത്.
ചായ കുടിക്ക് ശേഷം ഞാൻ മുകളിലേക്ക് പോയി.
നേരത്തെ അമ്മയോട് വിളിക്കാം എന്ന് പറഞ്ഞതിനാൽ ഫോണെടുത്ത് അമ്മയെ വിളിച്ചു.
അമ്മയെ വിളിച്ചു കഴിഞ്ഞതിനുശേഷം ഞാൻ എന്റെ മുറിയിൽ വന്നിരുന്നു. വായിച്ചു പകുതി വച്ച് നിർത്തിയിരുന്ന ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ എന്ന പുസ്തകം എടുത്തു ബാക്കി വായിക്കാൻ ആരംഭിച്ചു.
എന്തൊക്കെയാണ് ഈ ക്രിസ്റ്റി അന്ത്രപ്പേർ കാണിക്കുന്നത്?
എന്റെ ബെന്യാമിൻ ചേട്ടാ എങ്ങോട്ടാണ് ഈ കഥ കൊണ്ടുപോകുന്നത്?
ഓ വായനാശീലം ഒക്കെ ഉണ്ടോ?
കാർത്തികയുടെ ശബ്ദമാണ് എന്നെ ഡീഗോഗാർഷ്യയിൽ ( നോവലിൽ പ്രതിപതിക്കുന്ന ഒരു സ്ഥലം) നിന്നും തിരികെ എത്തിച്ചത്.
അങ്ങനെയൊന്നുമില്ല ഇടയ്ക്ക് ഇതുപോലെ എന്തെങ്കിലും പുസ്തകം കിട്ടുമ്പോൾ വായിക്കും.
ഞാൻ പുസ്തകം മടക്കി വെച്ചുകൊണ്ട് പറഞ്ഞു.
ഇയാളെ അമ്മ
💬 Comments
View all comments