0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

എബിയുടെ ഹൃദയമിടിപ്പ് മെല്ലെ ഉയർന്നു. അവൻ മുന്നോട്ടാഞ്ഞു... എന്തു പറ്റി മൈക്കിൾ? സ്വരം വിറച്ചിരുന്നു.. അവന്റെ മൂഡു മാറിയതറിഞ്ഞ മത്തായി മെല്ലെ അവന്റെ കാലുകളിലുരുമ്മി.

ടീന മരിച്ചിട്ട് ഒന്നര വർഷമായി. മൈക്കിൾ താനഴിച്ചുവിട്ട ചുഴലിക്കാറ്റിനെപ്പറ്റി ഒരു ബോധവുമില്ലാതെ പറഞ്ഞു.

ഏഹ്...?? എബിയുടെ രോമങ്ങളെഴുന്നു. അവന്റെ സ്വരത്തിലെ വിറയൽ കൂടിവന്നു... പതിഞ്ഞ താളത്തിൽ മുറുകി വന്ന ചങ്കിടിപ്പ് ഒരു തായമ്പകയായി... ഉൽക്കടമായ പെരുമ്പറക്കൊട്ടലായി... നേരിയ തണുപ്പിലും അവന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു... മത്തായി ബെഞ്ചിലേക്ക് ചാടിക്കയറി എബിയുടെ തോളത്തു കാലുകളൂന്നി നിവർന്ന് അവന്റെ മുഖത്തു നക്കി...

ആഹ്... എന്തു പറയാൻ... ഈ പ്രായമായ ഞങ്ങളെയൊക്കെ ഇവിടനുഭവിക്കാൻ വിട്ടിട്ട് ദൈവം ഈ കൊച്ചുപിള്ളാരെയൊക്കെ അങ്ങെടുക്കും... മൈക്കിളെണീറ്റ് ഒഴിഞ്ഞ പ്ലേറ്റുകളും ഗ്ലാസുമെടുത്ത് നടന്നു.

എങ്ങിനെയെണീറ്റെന്നോ, കാശുകൊടുത്തെന്നോ ഒന്നും എബിയറിഞ്ഞില്ല. ഒരു സ്വപ്നാടകനെപ്പോലെ അവൻ നീങ്ങി. മത്തായി ഒപ്പം ഉൽസാഹത്തോടെ നടക്കുന്നതോ, കാലുകൾ പുല്ലുകളിൽത്തട്ടി നനഞ്ഞതോ... ഒന്നുമവനറിഞ്ഞില്ല. മനസ്സാകെ ഇളകിമറിയുകയായിരുന്നു.... യാന്ത്രികമായി ചലിച്ച കാലുകൾ അവനെ സ്റ്റെല്ലയുടെ വില്ലയ്ക്കു മുന്നിലെത്തിച്ചു.

കോളിങ് ബെല്ലിന്റെ മർമ്മരം കേട്ട് വാതിൽ തുറന്ന സ്റ്റെല്ല എവിടെയോ നഷ്ട്ടപ്പെട്ട് നിൽക്കുന്ന എബിയെക്കണ്ടമ്പരന്നു. അവളുടെ ചൂടുള്ള വിരലുകൾ കയ്യിലമർന്നപ്പോൾ അവൻ ഞെട്ടിയുണർന്നു.

ഹലോ സ്റ്റ്രേഞ്ചർ! അവൾ ചിരിച്ചുകൊണ്ട് അവന്റെ കണ്ണുകൾക്കു മുന്നിൽ വിരലുകൾ ഞൊടിച്ചു. നീയെവിടെയാണ്?

സോറി സ്റ്റെല്ലാ. ഞാനെന്തൊക്കെയോ ആലോചിച്ച്... അവൻ മന്ദഹസിക്കാൻ ശ്രമിച്ചു.

ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. നിനക്കൊരോംലെറ്റ് ഉണ്ടാക്കട്ടെ? അവളവന്റെ കരം കവർന്ന് ഉള്ളിലേക്ക് വലിച്ചു. മത്തായി സമയം കളയാതെ അവളുടെ മേത്തു ചാടി.

വേണ്ട സ്റ്റെല്ല... ഞാൻ കഴിച്ചു. അവനപ്പോഴും വേറെയേതോ ലോകത്തായിരുന്നു.. സ്റ്റെല്ലയ്ക്കവനെ

💬 Comments

View all comments