0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

വാതിലടച്ചു തഴുതിട്ടു. എങ്ങിനെയോ ബെഡ്റൂമിലെത്തിയതും മെത്തയിൽ മലർന്നതുമോർമ്മയുണ്ട്! അവളാ അനുഭവത്തിന്റെ സുഖത്തിൽ പേശികളയഞ്ഞ് ഒന്നു മൂരി നിവർന്നു... പിന്നെയും ചുരുണ്ടുകൂടി... ഉറക്കത്തിലാഴ്ന്നു..

എബി ഫ്രെഡ്ഢിയുടെ ബീച്ച് ഷാക്കിലിരുന്ന് വെയിലിൽ തിളങ്ങുന്ന തിരമാലകളും നോക്കി, കടലിൽ നിന്നും വീശിയ കാറ്റിൽ വിയർപ്പുണങ്ങി തണുത്ത ദേഹം പ്ലാസ്റ്റിക് കസേരയിൽ ഒടിച്ചുമടക്കി കാലുകൾ വേറൊരു കസേരയിലേക്ക് നീട്ടി ഐസുപോലെ തണുത്ത ബിയർ മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചിരുന്ന നീളമുള്ള ഗ്ലാസുയർത്തി ആഞ്ഞു വലിച്ചു. തണുത്ത ദ്രാവകം തൊണ്ടവഴി ആമാശയത്തിലേക്കൊഴുകിയപ്പോൾ മേലുമൊന്നു കൂടുതൽ തണുത്തു.

ബ്രോ. ഫ്രെഡ്ഢി വന്ന് ഗോവൻ റേഷാദോ മസാലചേർത്ത വറുത്ത അയിലക്കഷണങ്ങൾ നീട്ടി. അസാദ്ധ്യ രുചിയായിരുന്നു. എബി ഗോവയിൽ വന്നതിനു ശേഷം ആദ്യമായി എല്ലാം മറന്നു..

എന്താണിവിടെ ബ്രോ? സാധാരണ നിങ്ങളുടെ നാട്ടിൽ നിന്നും ഗ്രൂപ്പായിട്ടോ അല്ലേല് കുടുംബമായിട്ടോ ഒക്കെയാണ് ഈ നാട്ടിലേക്ക് വരുന്നത്. നീ ഒറ്റയ്ക്കാണല്ലോ. സാധാരണ കണ്ടിട്ടില്ല.. ഫ്രെഡ്ഢി അടുത്ത കസേരയിലിരുന്ന് ഒറ്റ വലിയ്ക്ക് പാതിക്കുപ്പി ബീയറകത്താക്കി... പിന്നെ ചുണ്ടിൽപ്പറ്റിയ പത തുടച്ചുകളഞ്ഞു..

ഹഹഹ...ഞാനൊരു ടൂറിസ്റ്റല്ല. സ്വസ്ഥമായി ഇരുന്നെഴുതാൻ ഒരിടം.. ആൽബി ഒഴിഞ്ഞ വില്ലയിലേക്ക് ക്ഷണിച്ചപ്പോൾ അതീക്കേറിപ്പിടിച്ചതാണ്. എബി ചിരിച്ചു..

ഓഹ്! എഴുത്തുകാരനാണ്! നമ്മളും പുസ്തകങ്ങളുമായി വലിയ ബന്ധമൊന്നുമില്ല. പിന്നെ അച്ചൻ കണ്ണുരുട്ടുമ്പോ ബൈബിളെടുത്തോണ്ട് ചർച്ചിലൊന്ന് തലകാണിക്കും. ഫ്രെഡ്ഢിയും ചിരിയിൽ പങ്കുചേർന്നു. അപ്പോ നീയെന്താണെഴുതുന്നത്?

ഇവിടെ വന്നപ്പോൾ ഒരു പ്ലാനുമില്ലായിരുന്നു. എബി പാതിയായ ഗ്ലാസിൽ ബിയറിന്റെ കുമിളകൾ ഉയർന്നുടയുന്നതും നോക്കിയിരുന്നു. പിന്നെ... എന്തൊക്കെയോ ദുരൂഹമായത് ചുറ്റിലും നടക്കുന്നതു പോലെ! അപ്പോൾ എഴുത്തും അതുപോലെയായി.

ഹഹഹ... ഈ ഗോവയിൽ വന്നാൽ നോക്ക്..ഫിഷ്, ഫെനി, ഫൺ.. അതാണ് വേണ്ടത്. നീയാ വീട്ടിലടച്ചിരിക്കാതെ

💬 Comments

View all comments