0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

വെളീലിറങ്ങ്. പറ്റുമ്പോഴൊക്കെ ഇങ്ങോട്ട് വാ! ഫ്രെഡ്ഢിയെണീറ്റ് അകത്തേക്ക് പോയി.

എബി മൊത്തം റിലാക്സ്ഡായി. കഴിഞ്ഞ ദിവസങ്ങൾ മങ്ങിത്തുടങ്ങിയ ചിത്രങ്ങളായി. ഇത്തവണ അവൻ താഴെവെച്ചിരുന്ന കൂളറിൽ നിന്നും ഒരു ക്യാനെടുത്തു തുറന്ന് നേരെയങ്ങ് വലിച്ചു. ആഹ്... ഇതാണ് ജീവിതം... അവന്റെ കണ്ണുകൾ മെല്ലെയടഞ്ഞു...

ഭൂകമ്പത്തിലുലഞ്ഞ് അവൻ ഞെട്ടിയുണർന്നു. കണ്ണുകൾ വലിച്ചുതുറന്നപ്പോൾ തടിയന്റെ ചിരിക്കുന്ന മുഖം! അവന്റെ വലിയ കൈപ്പത്തികൾ എബിയുടെ ചുമലുകളിൽ അമർന്നവനെ പിടിച്ചു കുലുക്കുകയായിരുന്നു. വെളിയിൽ വെയിൽ ഇത്തിരി ചാഞ്ഞിരുന്നു..

നീയിതെന്തൊരുറക്കമാണ് ബ്രോ! ഞാൻ ദേ ബോട്ടിന്റെ മോട്ടോർ റിപ്പയർ ചെയ്ത് നിന്റെ വണ്ടീം ഇങ്ങോട്ട് കൊണ്ടുവന്നു. എഴുത്തുകാരനാണേലും ഇത്രേം സ്വപ്നജീവി ആവാമോ?

ഇത്തിരി ജാള്യതയോടെ എബി ചുറ്റും നോക്കി. വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും ഗോവൻ ബീച്ചുകളിലും, ഷാക്കുകളിലും, ബീച്ച് റോഡുകളിലും കാണാവുന്ന ഹിപ്പികളും, ഹിപ്പിണികളും, കൊഴുത്ത റഷ്യൻ പെണ്ണുങ്ങളും അപ്പോഴേക്കും അവിടവിടായി ചിതറിയിരുപ്പുണ്ടായിരുന്നു. കഞ്ചാവിന്റെ നേരിയ സുഗന്ധമവിടെ പരന്നിരുന്നു... അവൻ ചിരിച്ചുകൊണ്ടെണീറ്റു.

വീട്ടിലേക്ക് പോവാനുള്ള വഴിയറിയാമോ? തടിയൻ ചോദിച്ചു.

ഇല്ല.. എബി ചിരിച്ചു.

സാരമില്ല. അടുത്തുള്ള പള്ളിയറിയാമല്ലോ. ആ മൊബൈലിങ്ങ് തന്നേ. ഫ്രെഡ്ഢി ലൊക്കേഷനടിച്ചു കൊടുത്തു. അകത്തേക്ക് പോയി ഒരു പ്ലാസ്റ്റിക് പാക്കറ്റിൽ പൊതിഞ്ഞ ഇയർഫോണുകൾ അവനെയേൽപ്പിച്ചു.

ഈ സായിപ്പന്മാർക്ക് അവിടൊക്കെ ട്രെയിനിൽ പോവുമ്പം ഫ്രീയായി കിട്ടണതാണ്. ഇവിടെ ഇനീമൊണ്ട്. ഇതൊരു യൂസ് ആൻഡ് ത്രോ സാധനാണ്. മൊബൈലിന്റെ ജാക്കിൽ കുത്തി ചെവീല് തിരുകിക്കോ. ഗൂഗിൾ മദാമ്മ നിന്നെ പള്ളീലെത്തിച്ചോളും. പിന്നെ ഇവിടുത്തെ ലൊക്കേഷനും വാട്ട്സ്ആപ്പ് ചെയ്തിട്ടൊണ്ട്. നാളെ വിളിച്ചിട്ടെറങ്ങ്. തടിയൻ ചിരിച്ചപ്പോൾ കണ്ണുകൾ കവിളിലെ മാംസത്തിൽ പുതഞ്ഞു താണു..

എബി ബൈക്കിന്റെ കീ തിരുകി

💬 Comments

View all comments