Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
വയസ്സാണ്... അന്ന്... ആ മുഖത്തൊരു പുഞ്ചിരി വിടർന്നു... പതിയെ അവളുടെ മുഖമിരുണ്ടു...
എന്നിട്ട്? ഇന്നെന്തുണ്ടായി? എബി അവളെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു.
അവിടെ.. ആ കശുമാവുകളുടെ തണലിലൂടെ നടന്നപ്പോൾ എനിക്കറിയാമായിരുന്നു.. നീ അവിടെയുണ്ടെന്ന്... നിൻ്റെ മണം! അവൾ മുന്നോട്ടാഞ്ഞ് അവൻ്റെ കഴുത്തിൻ്റെ വശത്ത് മുഖമമർത്തി ശ്വാസം ആഞ്ഞുവലിച്ചു.. ഈ മണം! ഞാനൊരു വേട്ടപ്പട്ടിയെപ്പോലെ അതു പിന്തുടർന്നു. അതിനിടെ ഇലകൾ കൂട്ടി മറച്ചുവെച്ച ബൈക്കിൻ്റെ ടയറു കണ്ടു. പിന്നെയും ഇത്തിരി നടന്നപ്പോൾ... ഓഹ്! ആ പഴയ ഷെഡ്ഢ്. വലിയ മാറ്റമൊന്നുമില്ല. മെല്ലെ വാതിലുതുറന്നു. ശ്രദ്ധിച്ചെങ്കിലും വാതിലു കരഞ്ഞു.. ഉള്ളിൽ നിന്നാരോ വിളിക്കുന്നു... കാലടിയൊച്ചകേട്ട ഞാൻ വീഞ്ഞപ്പെട്ടികൾക്കു പിന്നിലൊളിച്ചു.. അപ്പോഴാണ് അവർ! ആ സ്ത്രീ! ഞാൻ ഞെട്ടലോടെ കണ്ടു! എന്നെ വേട്ടയാടിയിരുന്ന പേടിസ്വപ്നം! പെട്ടെന്നാണ് അവരുടെ കൊഴുത്ത കാൽവണ്ണയിൽ ഒരണലി ചുറ്റിയത്! അവരുറക്കെക്കരഞ്ഞ് വശത്തേക്കോടി. ഞാൻ ശ്വാസമടക്കി അവിടെ നിന്നു. മേലു മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു! പെട്ടെന്നെന്തോ വീണു പിടയുന്ന ശബ്ദം. ഞാനവിടെ എത്തിനോക്കിയപ്പോൾ ചലനമറ്റ ശരീരം. അകത്തേക്ക് വന്നപ്പോൾ നിന്നെ കെട്ടിയിട്ടിരിക്കുന്നു. എൻ്റെ ചങ്കു തകർന്നുപോയെടാ... ബാക്കി നിനക്കറിയാം.
ആരായിരുന്നു ആ സ്ത്രീ? നിനക്കെങ്ങിനെയറിയാം? അവനാകാംക്ഷയോടെ ചോദിച്ചു.
നൊറീൻ! അതാണവളുടെ പേര്. കുമുദിൻ്റെ നാവിൽ നിന്നുമുതിർന്നു വീണ വാക്കുകൾ എബി ഒരു ഞെട്ടലോടെയാണ് കേട്ടത്.
നൊറീൻ! സ്റ്റെല്ലയുടെ മൂത്ത പെങ്ങൾ? അവൻ്റെ ചോദ്യം കേട്ട് ഇത്തവണ കുമുദാണ് ഞെട്ടിയത്!
നിനക്കെങ്ങിനെ സ്റ്റെല്ലയെ അറിയാം?
അവളുടെ വില്ലയുടെ അടുത്താണ് ഞാൻ താമസിക്കുന്ന എന്റെ കൂട്ടുകാരന്റെ വില്ല. എബിയുടെ മനസ്സിലെന്തൊക്കെയോ ഉരുണ്ടു കൂടിത്തുടങ്ങി. ജീസസ്! എന്താണിവിടെ നടക്കുന്നത്? നോറീൻ! അവൾക്ക് എന്നോടു സംസാറിച്ചാൽ
💬 Comments
View all comments