0%

Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]

Author : ഋഷി Read All Parts 1.7K

തഴുകി. തേങ്ങലടങ്ങിയപ്പോൾ അവൾ മുഖമുയർത്തി.

നിനക്കറിയാമോ? ഞാൻ കരയുന്നത് ഞങ്ങളുടെ നഷ്ട്ടമായ ദിവസങ്ങളെയോർത്താണ്... ചെറുപ്പത്തിനെയോർത്താണ്.... നിഷ്കളങ്കതയോർത്താണ്...

ശ്യാമിനെന്തു സംഭവിച്ചു? എബി മാർദ്ദവമുള്ള സ്വരത്തിൽ ചോദിച്ചു...

ആ വേനലവധി മുഴുവനും ഞങ്ങൾ മൂവരുമാസ്വദിച്ചു. വീ ഹാഡ് എ ഗ്രേറ്റ് റ്റൈം. ഡാഡി ശ്യാമിനെ എൻ്റെ ഡ്രൈവറായി വിട്ടുതന്നു... പ്രെഗ്നൻസി ഗുളികകളിറങ്ങിയ കാലമായിരുന്നു. കൽക്കട്ടയിൽ നിന്നും ആൻ്റി അഞ്ചാറു സ്റ്റ്രിപ്പ് ടാബ്സെൻ്റെ ബാഗിലിട്ടു തന്നിരുന്നു... എൻജോയ് കിഡ്! ആൻ്റീടെ ചിരിയിപ്പോഴും ഓർമ്മയുണ്ട്...

പിന്നെന്തുണ്ടായി? അവൻ ചോദിച്ചു.

ശ്യാമിൻ്റെ മിയാൻ മരിച്ചതിൻ്റെ രണ്ടു വർഷം തികഞ്ഞപ്പോൾ അവനു കാശിയിൽപ്പോയി കർമ്മങ്ങൾ നടത്തണമെന്നൊരു തോന്നൽ. രണ്ടാഴ്ച കഴിഞ്ഞാണ് തിരിച്ചുവന്നത്. വന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ കാണാതായി...

ഇവറ്റകളൊന്നും ഒരിടത്തും നിൽക്കുകേല... നൊറീനാണ് ഡാഡിയോടു പറഞ്ഞത്... എന്നാൽ മൂന്നിൻ്റന്ന് മീൻപിടിത്തക്കാരുടെ വലയിൽ നിന്നും അവൻ്റെ ബോഡി കിട്ടി.. തലയില്ലായിരുന്നു... മീനുകൾ കൊത്തിയ കഴുത്ത്...വെള്ളത്തിൽ കിടന്നു ചീർത്ത ബോഡി... അവളൊന്നു വിറച്ചു... അവൻ്റെ പുറത്തുള്ള മുറിപ്പാടിൻ്റെ കലയും കൈത്തണ്ടയിൽ പച്ചകുത്തിയതും കണ്ടു കുമുദാണ് തിരിച്ചറിഞ്ഞത്...

നിനക്കറിയാമോ? സ്റ്റെല്ല നിറഞ്ഞ കണ്ണുകൾ അവൻ്റെ നേർക്കുയർത്തി... ഞങ്ങൾ തളർന്നുപോയടാ... പിന്നെയവൾ നിശ്ശബ്ദയായി...എബിയവളുടെ പുറത്തു മെല്ലെത്തലോടി... ആ വർഷം തന്നെ കുമുദും പോയി..പിന്നെ ഡാഡീടെ മനസ്സമാധാനത്തിനു വേണ്ടി സന്തോഷം നടിച്ചു... മറക്കാൻ ശ്രമിച്ചു...

ജോണെവിടെ? എബി ചോദിച്ചു.

രണ്ടാഴ്ച്ചത്തെ ടൂർ. മിനിഞ്ഞാന്ന് പോയി.. ആ...ജോണുള്ളതും ഇല്ലാത്തതും ഒരുപോലാണ്... നിനക്കറിയാമോ? ജോൺ ബോംബെയിലൊരു ഫ്ലാറ്റു വാടകയ്ക്കെടുത്തു. അങ്ങോട്ടു മാറുവാണ്. കമ്പനി വാടക കൊടുക്കും. ഞാൻ കൂടെ വരുന്നോ എന്നൊന്നും ചോദിച്ചില്ല. എനിക്കിവിടം വിടാൻ വയ്യടാ.... സ്റ്റെല്ല വീണ്ടും അവൻ്റെ നെഞ്ചിൽ മുഖമമർത്തി.. ഒരു

💬 Comments

View all comments