0%

Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]

Author : ഋഷി Read All Parts 1.7K

കുഞ്ഞിനെപ്പോലെ അവളെ എബി മെല്ലെ തട്ടിയുറക്കി... ശാന്തമായ ശ്വാസം കേട്ടപ്പോൾ അവളെ മെല്ലെ തലയണയിലേക്ക് കിടത്തിയിട്ട് അവനെണീറ്റു. മത്തായി ചാടിയെണീറ്റു വാലാട്ടി. വാതിലടച്ചിട്ട് അവൻ ആൽബിയുടെ വില്ലയിലേക്ക് വണ്ടി തള്ളി സ്റ്റാൻഡിൽ വെച്ചു. വില്ല വൃത്തിയായിക്കിടക്കുന്നു. പോയി ചൂടുവെള്ളത്തിലൊന്നു കുളിച്ചു.. വേഷം മാറി സ്റ്റെല്ലയ്ക്കൊരു മെസേജുമയച്ചിട്ട് അവൻ മത്തായീടെ കൂടെ നടന്നു...

തലച്ചോറിനുള്ളിൽ പലതരം ചിന്തകളായിരുന്നു. ശ്യാമാരാണ്? താനെങ്ങിനെ ആ മൂന്നുപേരുടെ ജീവിതചക്രത്തിനുള്ളിൽ വന്നുപെട്ടു? ഇതൊക്കെ എബി മനസ്സുകൊണ്ട് അംഗീകരിച്ചിരുന്നു... സ്വീകരിച്ചിരുന്നു... അപ്പോഴേക്കും. പക്ഷേ ശ്യാമെങ്ങിനെ മരിച്ചു? ടീനയ്ക്കെന്തു പറ്റി? ഈ ചോദ്യങ്ങളാണ് ഉള്ളിൽ കരണ്ടുകൊണ്ടിരുന്നത്... ഒപ്പം ഇനിയെന്താവും എന്ന ഇത്തിരി ഭീതിയുളവാക്കുന്ന ചോദ്യവും.

കാലുകളവനെ പള്ളിമുറ്റത്തെത്തിച്ചു... ഉള്ളിൽ കയറി. ഒന്നോ രണ്ടോ പേർ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്നു. ഒരു പെൺകുട്ടി മെഴുകുതിരികൾക്ക് തിരികൊളുത്തുന്നു. വേറെയാരുമില്ല... അവനറിയാതെ മുട്ടുകുത്തി. കുമുദിൻ്റെ നിർബ്ബന്ധം കാരണം വില്ലയിലെത്തി ജപമാലയണിഞ്ഞിരുന്നു... കഴുത്തിൽ നിന്നുമൂരി... ഓരോ മുത്തുകൾ കൈവിരലുകളിലൂടെ നീങ്ങിയപ്പോൾ മനസ്സു പതിയെ ശാന്തമായി... അധികം വൈകില്ല...ഒരവസാനമുണ്ടാവും... ഉള്ളിലിരുന്നാരോ മന്ത്രിച്ചു...

വെളിയിൽ ചുറ്റിനടന്നിരുന്ന മത്തായി അവനെ വില്ലയിലേക്കു തിരിയാൻ സമ്മതിച്ചില്ല. ട്രാക്സിൽ മത്തായി കടിച്ചുവലിച്ചപ്പോൾ ചിരിച്ചുകൊണ്ട് എബിയവനു വഴങ്ങി.. വയലുകൾ അതിരിട്ട റോഡിലൂടെയവൻ നടന്നു.. വൈകുന്നേരത്തിൻ്റെ തുടക്കമായിരുന്നു... പാടങ്ങൾ കഴിഞ്ഞ് ചതുപ്പുനിലങ്ങൾക്കപ്പുറം വിശാലമായ തടാകങ്ങൾ പോലെ റോഡിനിരുപുറവും വെള്ളക്കെട്ടുകൾ... ചിലർ അരമതിലുകളിൽ നിന്നു ചൂണ്ടയിടുന്നുണ്ടായിരുന്നു...

എബിയൊരു കലുങ്കിലിരുന്നു. സൈക്കിളിൽ വന്ന ചെക്കൻ്റെ കയ്യിൽ നിന്നും കോഴിക്കാലുകൾ പൊരിച്ചതു വാങ്ങി മത്തായിക്കു സമ്മാനിച്ചു. പിന്നെ ചെക്കൻ നീട്ടിയ വറുത്ത അണ്ടിപ്പരിപ്പു കൊറിച്ചുകൊണ്ട് കാലുകൾ താഴേക്കിട്ട് ദൂരെ ആകാശത്തിൻ്റെ നിറം മാറുന്നതു നോക്കിയിരുന്നു... പിന്നെ കഴുത്തിൽ

💬 Comments

View all comments