Chapter Title : ഓർമചെപ്പ് 3 [ചെകുത്താന്‍]
നടുവിലായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ വിളിച്ചു, ഡി ! എന്താ അവൾ എന്നോട് ചോദിച്ചു. നിന്റെ പേരോ ക്ലാസ്സോ ഒന്നും എനിക്കറിയില്ല! അതറിയാനാണോ നീ വന്നത്. അവൾ കിട്ടിയ ഗ്യാപ്പിൽ എനിക്കുള്ള ആദ്യ ഗോൾ തന്നു. ഒന്നും ചിരിച്ചോണ്ട് തല കുടഞ്ഞു. ഹ മുഴുവൻ പറയട്ടെഡി കൊച്ചേ. നിന്നെ പറ്റി പ്രേത്യേകിച്ചു ഒന്നും എനിക്കറിയില്ല എന്നാലും നിന്നോട് എന്തോ ഒരിഷ്ടം അത് പറയാനാ ഞാൻ വന്നത്. അവളുടെ കണ്ണിൽ നോക്കി തന്നെ ഞാൻ പറഞ്ഞു. എന്റെ ആറ്റിട്യൂട് കണ്ടിട്ടാണോ എന്നറിയില്ല അവളുടെ മറുപടിയും സോഫ്റ്റായിരുന്നു! എനിക്ക് വേറെ അഫയർ ഉണ്ടെടാ സോറി! അത് കൊഴപ്പമില്ല അത് ബ്രേക്ക് അപ്പ് ആവുമ്പോൾ ഞാൻ വന്നു പ്രൊപ്പോസ് ചെയ്തകാര്യം മറക്കാതിരുന്നാൽ മതി. പക്ഷെ അന്നും അടിച്ചു ഫ്ളിപ് ആയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോഴേക്കും ഇതെല്ലാം മറന്നിരുന്നു.
കുറച്ചു ദിവസങ്ങളായി റിയ എന്നെ ശ്രെദ്ധിക്കുന്നത് ഞാൻ കണ്ടായിരുന്നു എന്നിട്ടും അവളെ പ്രൊപ്പോസ് ചെയ്തകാര്യം ഞാൻ ഓർത്തില്ല. പിന്നെ അഞ്ജലി പോയതിൽ പിന്നെ ഞാൻ മിക്കവാറും ട്രെയിനിലും ബസിലും ഒക്കെയായിട്ടാണ് കോളേജിലേക്ക് വന്നിരുന്നത്. അങ്ങനെ ഇന്റെര്ണല് എക്സാം വന്നു ഞാനും അവളും ഒരു റൂമിൽ ആയിരുന്നു എക്സമിനു ഇരുന്നത്. നമുക്ക് അതിനകത്തിരുന്നു ബോറടിച്ചപ്പോ അവിടിരിക്കുന്ന പെൺപിള്ളേരെ ചുമ്മാ നോക്കികൊണ്ടിരിക്കുവാരുന്നു, അപ്പോഴാണ് എന്നെ തന്നെ നോക്കികൊണ്ട് അവളിരിക്കുന്നു,
എഴുതാനുള്ളത് ആദ്യമേ എഴുതി തീർത്തതോണ്ട് ഞാൻ പെട്ടന്ന് തന്നെ പേപ്പർ കൊടുത്തിറങ്ങി ഞാൻ പുറത്തിറങ്ങി, അണ്ണന്റെ കട ലക്ഷ്യമാക്കി നടന്നു. ഇതിനിടയിൽ എന്റെ പുറകെ ഇറങ്ങിയ അവളും എന്റെ കൂടെ വന്നു. എന്താടാ പ്രൊപ്പോസ്
💬 Comments
View all comments