0%

Chapter Title : ഓർമചെപ്പ് 3 [ചെകുത്താന്‍]

Author : chekuthaan Read All Parts 405

ചെയ്തിട്ട് നോ പറഞ്ഞത് കൊണ്ടാണോ കണ്ടാലും മൈൻഡ് ഇല്ലാത്തെ? അപ്പോഴാണ് അവളെ പ്രൊപ്പോസ് ചെയ്ത കാര്യം ഞാനോര്ക്കുന്നത്, ഇപ്പോ എങ്ങോട്ടാ? അവൾ ചോദിച്ചു ഞാനൊരു ചായ കുടിക്കാൻ പോകുവാ കൂടുന്നോ? അങ്ങനെ ഞങ്ങൾ നടന്ന് അണ്ണന്റെ കടയിലെത്തി എന്റെ സ്ഥിരം സാധനങ്ങളായ കട്ടനും സിഗരറ്റും വാങ്ങി അവൾക്കു ഒരു ചായയും കടിയും വാങ്ങി കൊടുത്തിട്ടുണ്ട് കടയുടെ മുന്നിലെ വരാന്തയിൽ ഞാനിരുന്നു അങ്ങനെ അന്നത്തെ കൊണ്ട് ഞങ്ങൾ നല്ല കൂട്ടായി,

ഇതിനിടയിൽ ഒരിക്കലും ഞാൻ അവളോട്‌ ഫോൺ നമ്പറോ ഒന്നും ചോദിച്ചിരുനില്ല അതൊരുപക്ഷേ അവൾക്കെന്നോടുള്ള മമത കൂട്ടിക്കാണും.

ആഴ്ചകൾ കടന്നുപോയി അവളോട്‌ ഞാൻ ഒരു കൃത്യമായ അകലം പാലിച്ചിരുന്നു, എങ്കിലും എല്ലാ ദിവസവും ക്ലാസ്സ്‌ വിട്ടുകഴിഞ്ഞു അവളെ ബസ് കയറ്റിവിട്ടിട്ടേ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള ബസ് കയറുമായിരുന്നുള്ളു അങ്ങനെ അവളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിൽ ഞാൻ വിജയിച്ചു. എന്നിട്ടും ഞാൻ അവളെ അന്നത്തെ പ്രൊപ്പോസലിനുള്ള മറുപടിയെ പറ്റി ചോദിക്കുകയോ വീണ്ടും പ്രൊപോസ് ചെയ്യുകയോ ചെയ്തിരുന്നില്ല. അന്നൊരുരാത്രി കൂട്ടുകാരന്റെ വക ഒരു പാർട്ടി കഴിഞ്ഞു വന്നു കിടക്കുവായിരുന്നു എന്നത്തേയും പോലെ ഞാൻ എന്റെ ഫോണിൽ ഹെഡ്സെറ്റ് വെച്ച് പാട്ടുകേട്ടോണ്ട് പല ആലോചനകളിൽ ലയിച്ചിരിക്കുവായിരുന്നു. പെട്ടെന്ന് എന്റെ ഫോണിൽ കേട്ടോണ്ട് ഇരുന്ന പാട്ടു നിന്നുപോയി, നോക്കിയപ്പോൾ ഒരു മിസ്സ്ഡ് കാൾ, അൺനോൺ നമ്പർ ആയത്കൊണ്ട് തിരിച്ചു വിളിക്കാൻ നിക്കാതെ ഞാൻ വീണ്ടും പാട്ടിൽ ലയിച്ചു. 2 മിനിറ്റ് കഴിഞ്ഞു വീണ്ടും മിസ്സ്‌ കാൾ. എനിക്കാണേൽ ദേഷ്യം വന്നുതുടങ്ങി,

എന്നാലും തിരിച്ചു വിളിക്കാൻ താല്പര്യമില്ലായിരുന്നു. മൈര് ആർക്കാണാവോ ഈ പാതിരാത്രി ഇത്ര കഴപ്പ്

💬 Comments

View all comments