Chapter Title : ഓർമചെപ്പ് 5 [ചെകുത്താന്‍]
ഇട്ടപ്പോഴാ വേറെ ഒരു ടീം ഒരു ഇന്നോവയിൽ വന്നത്, അവന്മാരാണെൽ ഒടുക്കത്തെ വെള്ളോം. അതിന്റെ അലോയ് വീൽ കണ്ടപ്പോ സജിക്ക് ഇഷ്ടപ്പെട്ടു അങ്ങനെ വണ്ടിടെ കാര്യം ഒക്കെ ചോദിച്ചപ്പോ നമ്മളെ പോലെ തന്നെ വണ്ടിപ്രാന്തന്മാർ. അവന്മാർ നമ്മട വണ്ടി ആണെന്ന് അറിയാണ്ട് നമ്മട വണ്ടിയെ കളിയാക്കി, റെഡ് ഒക്ടാവിയയിൽ vrs സ്റ്റിക്കറും അടിച്ചു ആളെ പറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നും പറഞ്ഞു. വണ്ടി മഞ്ഞ ആയിരുന്നു ഇത് റി പെയിന്റ് ആണെന്ന് പറഞ്ഞപ്പൊഴാ അവന്മാർ അറിയുന്നത് നമ്മടെ ആണെന്ന്. നമ്മളെ താഴ്ത്തികെട്ടി സംസാരിച്ചു എന്നൊക്കെ പറഞ്ഞു അവന്മാർക് ഫീലായി അങ്ങനെ സംസാരിച്ചിരുന്ന് ഓരോന്ന് അടിച്ചു നിന്റെ വിളി വന്നു ഞങ്ങൾ പോകുന്നു എന്ന് പറഞ്ഞപ്പോ ഗിഫ്റ്റ് ആയിട്ട് തന്നതാ ഇത്.
എന്നുംപറഞ്ഞു റോബി ഒരു ഒന്നര ലിറ്റർ കുപ്പിയിൽ ഇരുന്ന വാറ്റ് പൊക്കി കാണിച്ചു.
Me: ആഹാ പൊളിച്ചല്ലോ.
അപ്പോഴേക്കും സീപോർട്ട് എയർപോർട്ട് റോഡിലൂടെ ഞങ്ങളുടെ കാർ കാക്കനാട് ലക്ഷ്യമാക്കി ഒഴുകി.
ഞാൻ ഫോണെടുത്തു സായൂജിനെ വിളിച്ചു.
Me: അപ്പന്റെ മകനെ, നീ എവിടാ ഫ്ലാറ്റിലുണ്ടോ?
സായൂജ്: ഉണ്ടെടാ എന്താ? ഉറക്ക ചടവോടെ അവന്റെ സംസാരം കേട്ടു എനിക്ക് ചിരി വന്നു.
അല്ലാത്തപ്പോൾ അങ്ങനെ വിളിച്ചാൽ അവന്റെ വക തെറി ഉറപ്പാണ്. ഒന്നുകിൽ നല്ല ഉറക്കം അല്ലേൽ ബോധമില്ല അവൻ അത് കേട്ട മട്ടില്ല.
Me: ഞാൻ ദേ ഇപ്പൊ എത്തുമെടാ നീ ഡോർ തുറന്നിട്.
സായൂജ്: കയ്യിൽ ഒരു മൈരും ഇല്ലാതെ ഇങ്ങോട്ട് വരാൻ പറ്റില്ല. വല്ലതും ഇരിപ്പോണ്ടോ? ഇവിടിരുന്നത് ഒക്കെ തീര്ന്നു.
Me: അതൊക്കെ ഉണ്ട്
💬 Comments
View all comments