0%

Chapter Title : ഓർമചെപ്പ് 5 [ചെകുത്താന്‍]

Author : chekuthaan Read All Parts 172
പഠിക്കുവാണ്. അവൻ രണ്ടു തവണ വിളിച്ചപ്പോൾ അവൾ എടുത്തു. ദേ വരുന്നു എന്ന് പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവരെത്തി അവളും അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു. ആതിര എന്നാണ് അവളുടെ പേര്, കൂടെയുള്ളത് ഷെഫിൻ പുള്ളിക്കാരി ലക്ഷദ്വീപ് സ്വദേശിനിയാണ്. ഇടയ്ക്ക് അവളും സുഹൃത്തുക്കളും ഞങ്ങളുടോപ്പം കൂടാറുള്ളതാണ് അതുകൊണ്ട് വലിയ അപരിചിതത്വം തോന്നിയില്ല.
വന്നു മുറിവ് പരിശോധിച്ചിട്ട് അവള്മാര് എന്നെ തുറിച്ചു നോക്കി. ആതിര: ഇതെന്തു പറ്റിയതാണെന്നാ പറഞ്ഞത്? വീണതോ? സത്യം പറയ് ആരാ കുത്തിയത്? ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കി. കൂടെ ഉള്ളവന്മാരെല്ലാം മിണ്ടാതെ നില്കുന്നു എന്തെങ്കിലും ഉടനെ തന്നെ അവൾ വിശ്വസിക്കുന്ന ഒരു കള്ളം പറഞ്ഞെ മതിയാകു. Me: ഒന്നുല്ലെടി ബിയർ പൊട്ടിച്ചപ്പോ കയ്യിലിരുന്നു കുപ്പി പൊട്ടിത്തെറിച്ചു അങ്ങനെ ആ ചില്ല് കഷ്ണം കേറിയതാ, എന്തോ ഭാഗ്യത്തിന് വേറെങ്ങും കേറിയില്ല. ഞാൻ പറഞ്ഞത് പൂർണമായും അവൾക് ദഹിച്ചിട്ടില്ല എന്നത് അവളുടെ മുഖത്ത്നിന്ന് വായിച്ചെടുക്കാമായിരുന്നു. കയ്യൊക്കെ തുന്നികൂട്ടി അവളുമാർ റൂമിലേക്ക് മടങ്ങി. ഞാൻ റിയയെ വിളിച്ചു നോക്കി, ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ ആരും എടുക്കുന്നില്ല. എനിക്ക് ആകെ വെപ്രാളമായി എന്താണ് സംഭവിച്ചത് എന്നറിയാതെ. ഒന്നുകൂടി അവിടെക്ക് പോകാനുള്ള ധൈര്യം സംഭരിച്ചു. മണി നാലാകുന്നു. പിള്ളേർ പൊരിഞ്ഞ അടി ആണ് സജിത്തിന്റെ ശ്രെദ്ധ മുഴുവൻ മുന്നിലിരിക്കുന്ന ബീഫിലാണ്. ഇതിന്റെ ഇടയിൽ ഇവന്മാർ പുട്ടോക്കെ എപ്പോ ഉണ്ടാക്കിയാവോ. പുട്ടും ബീഫും കൂടി കുത്തികേറ്റുന്ന സജിത്തിനെ കണ്ട് ഞാൻ മനസ്സിലോർത്തു. അപ്പോഴേക്കും എനിക്ക് റിയയുടെ കോൾ വന്നു. Me: മോളു………. എന്താണ് അവിടുത്തെ അവസ്ഥ. Are you ok?

💬 Comments

View all comments