Chapter Title : ഓർമചെപ്പ് 6 [ചെകുത്താന്‍]
മറ്റടത്തെ തൊലി.
ഞാൻ അന്ന് രാത്രി നടന്നതോർത്തു ദേഷ്യപ്പെട്ടു പറഞ്ഞതും സൂരജ് എന്റെ കാലിൽ അഭി കാണാതെ ചവിട്ടി പിടിച്ചു കണ്ണുകൊണ്ടു പറയല്ലേ എന്ന് ആംഗ്യം കാണിച്ചു. അപ്പോഴാണ് ഞാനും ഓർത്തത്, അവൻ ആൾ നിരുപദ്രവകാരി ആണേലും നീർക്കോലി മതിയല്ലോ!!! ഏത്??
അവൾ വരുമെടെയ്,
ഇതും പറഞ്ഞോണ്ട് അഭി എന്റെ ചെറു വിരലിൽ കോർത്തിട്ടിരുന്ന ചാവി വാങ്ങിച്ച് വണ്ടി അൺലോക്ക് ചെയ്തു കയറി ഇരുന്നു. അവനെ ശ്രെദ്ധിക്കാതെ ഞാനും സുരജും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ അഭി വണ്ടിക്കുള്ളിൽ എന്തൊക്കെയോ തപ്പുന്നുണ്ട്.
എന്നതാടാ നിനക്ക് വേണ്ടത്.
Ab: ഞാൻ പേപ്പർ ഉണ്ടോന്നു നോക്കുവാ.
അപ്പോഴാണ് അവന്റെ മുഷ്ടി ചുരുട്ടിപിടിച്ചുള്ള ഇരിപ്പ് ഞങ്ങൾ ശ്രെദ്ധിക്കുന്നത്.
Me: അത് ആ സൺവൈസറിന്റെ കൂടെ ഉണ്ടാകും. Cc വെക്കരുത്. ആകെ നാലുംമൂന്നേഴെണ്ണമേ ഉള്ളു. അത് നീ മുക്കിയാൽ പിന്നെ ഞാൻ അവതാളത്തിലാകും.
പേപ്പർ തീർന്ന കാര്യം ഓർത്തു ഞാൻ പറഞ്ഞു.Ab: എന്നാലും ഒരെണ്ണം ഒക്കെ എനിക്കെടുക്കാം.
അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്നു അറിയാവുന്ന ഞാനും സുരജും വണ്ടിയിലേക്ക് കയറി. അപ്പോഴേക്കും ഒരു കറുത്ത അങ്കമാലി രെജിസ്ട്രേഷൻ പൾസർ 220 ഞങ്ങളുടെ അടുത്ത് വന്നു നിന്നു.
അതിൽ നിന്നും ആഷിക് ഇറങ്ങി.
Ashi:ഹോ! ഞാനോർത്തത് ഇന്നും ഒറ്റയ്ക്കു ക്ലാസ്സിൽ കേറേണ്ടി വരുമെന്നാണ്.
ഹെൽമെറ്റ് ഊരിക്കൊണ്ടു അവൻ പറഞ്ഞു. അളിയൻ ഞങ്ങളുടെ ക്ലാസ്സിലെ അവസാന വണ്ടിയാണ്, എല്ലാവരും കേറിക്കഴിഞ്ഞേ പുള്ളി വരുള്ളൂ. ഇവൻ പാർട്ട് ടൈം ജോലി ഒക്കെ കഴിഞ്ഞ് വരുന്നത് കൊണ്ടു ലെക്ച്ചർമാർ ആരുംതന്നെ കുറച്ചു താമസിച്ചാലും ഒന്നും പറയാറില്ല.
Ashi: എടാ മുത്തേ ഇത്
💬 Comments
View all comments