Chapter Title : ഓർമചെപ്പ് 2
നോക്കി. എന്താ എനിക്കു ചായയും ഉഴുന്നുവടയും മതി. ഞാൻ 2 ചായയും ഉഴുന്നുവടയും ഓർഡർ ചെയ്തു. അവളുടെ വന്നെനി പോയെനി എന്നൊക്കെയുള്ള സംസാരം എനിക്കു ചിരിക്കാനുള്ള വക തന്നിരുന്നു. പതിയെ ക്ലാസ്സിൽ എല്ലാരോടും ഞാനും കമ്പനിയായി. എന്നാലും ഇപ്പോൾ ഞാനും അവളും കൂടിയായിരുന്നു ദിവസവും കോളേജ് വിട്ടു പൊയ്ക്കൊണ്ടിരുന്നത് അവൾ പൊന്നുരുന്നിയിൽ ഒരു വീട്ടിൽ നിന്നാണ് പേടിച്ചോണ്ടിരുന്നത്. 2 ആഴ്ചകൊണ്ടുതന്നെ ക്ലാസ്സിൽ നല്ലൊരു ടീം സെറ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ ചെയർമാൻ സർ വന്നു ഒരു അറ്റം ബോംബ് അന്നൗൻസ് ചെയ്തു. തിങ്കളാഴ്ച മുതൽ സീനിയർസിനു ക്ലാസ്സ് തുടങ്ങും. ഹോസ്റ്റലിൽ നിന്നുവരുന്നവന്മാർ പറഞ്ഞതനുസരിച് അതത്ര നല്ല രീതിക്ക് പോവത്തില്ല എന്നറിയാരുന്നു. ഞാൻ സിറാജിക്കയെ പോയികണ്ടു പുള്ളിക്കാരൻ അവിടെ തെർമോഡൈനാമിക്സ് പഠിപ്പിക്കുവാണ്. ഇക്കയുടെ പരിചയത്തിലുള്ള കുറച്ചു സൂപ്പർസീനിയർസിനെ എനിക്കു കമ്പനിയടിപ്പിച്ചുതന്നു അതുകൊണ്ട് തന്നെ എനിക്കും അഞ്ജലിക്കും ബുദ്ധിമുട്ടുണ്ടായില്ല പക്ഷെ അത് അത്ര നാൾ നീണ്ടുനിന്നില്ല
അപ്പു……. ഡാ നീ കുളിക്കാൻ കേറിയതാണോ അതോ തപസ്സിരിക്കുവാണോ? അമ്മ അടുത്ത റൗണ്ട് തുടങ്ങി പെട്ടെന്ന് ഞാൻ വർത്തമാനകാലത്തേക്ക് തിരിച്ചുവന്നു. തലേൽ വെള്ളോമൊഴിച്ചു നിക്കാൻ തുടങ്ങീട്ട് കുറേ നേരായിക്കാണും.
തുടരും
ആദ്യ സംരംഭമാണ് നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾ എനിക്കു മുന്നോട്ടു പോകുവാൻ ആവശ്യമാണ്. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക
By
ചെകുത്താൻ
💬 Comments
View all comments