Chapter Title : ഓർമ്മകൾക്കപ്പുറം 1 [32B]
അല്ല ഞാൻ പഠിച്ചത് ഒക്കെ പള്ളി വക സ്കൂളിൽ ആണ് പിന്നെ നഴ്സിംഗ്ന് ചേർന്ന് കഴിഞ്ഞ് നാട്ടിൽ ഇവർ നടത്തുന്ന മെഡിക്കൽ ക്യാമ്പിനോക്കെ ഹെൽപ് ചെയ്യാൻ പോകുമായിരുന്നു. അങ്ങനെ ഉള്ള പരിചയം ആണ്. അത്കൊണ്ട് എന്താ ഒരാളെ വഴിയാധാരം ആകുന്നതിൽ നിന്ന് രക്ഷിക്കാൻ പറ്റിയില്ലേ?" "മം...അത് നേരാ, അപ്പോ ശെരി നീ ഇതിൽ ഇരുന്നോ, വാർഡിൽ ഞാൻ നിക്കാം വേറെ ആരോ കൂടി വരും എന്നു ഡോക്ടർ പറഞ്ഞില്ലേ. പിന്നെ ഇവിടെ ഇരുന്നു മടുക്കുമ്പോൾ അങ്ങോട്ട് പോര് കുറച്ച് നേരം ഞാനും നിക്കാം അല്ലെങ്കിൽ ബോർ അടിക്കും. " "ശെരി എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം നീ ചെല്ല്" മിഴി അവളോട് പറഞ്ഞിട്ട് ഒബ്സർവേഷൻ റൂമിലേക്ക് കയറി. അയാളെ ഒന്ന് വന്നു നോക്കിയിട്ട് അവൾ അവിടെ ഉള്ള കസേരയിൽ ഇരുന്നു.
സമയം കടന്നു പോയികൊണ്ടേ ഇരുന്നു. ഇടയ്ക്ക് ശിവാനി വന്നു നിന്നു അവൾക് കൂട്ടായി. വാർഡിൽ പ്രിയയെ ഡ്യൂട്ടിക്ക് ഇട്ടു. ആ ഒരു പകലും രാത്രിയും അങ്ങനെ തന്നെ കടന്നു പോയി. രാവിലെ പൂജ വന്നു മിഴിക്ക് പകരം നിന്നു. അന്നു പകലും അയാൾക്ക് ബോധം വന്നില്ല. എന്നാൽ..... അന്ന് നേരം വെളുക്കാറായപ്പോൾ ഒരു ഞെരക്കം കേട്ട് പൂജ ഞെട്ടി ഉണർന്നു. അവൾ ഓടി അയാളുടെ അടുത്ത് വന്ന് നോക്കി. അതെ അയാൾ കൈ അനക്കുന്നുണ്ട്, കൂടെ തല ഇളക്കാൻ ശ്രമിക്കുന്നു. പൂജ ഒട്ടും വൈകാതെ തന്നെ ഡോക്ടർ മേത്തയ്ക്ക് ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു. ഡോക്ടർ ഒരു പെയിൻ കില്ലർ ഇൻജെക്ഷൻ നിർദേശിച്ചു. നേരം വെളുത്ത
💬 Comments
View all comments