0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 458

ഇറങ്ങി. ഏതോ ഒരു ഭാര്യയും ഭർത്താവും പൂജയോടും പ്രിയയോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നു. ഭാഷ ഹിന്ദിയും അല്ല ഇംഗ്ലീഷും അല്ല മറാത്തിയും അല്ല അത്കൊണ്ട് തന്നെ അവർക്ക് ഒന്നും മനസിലാകുന്നില്ല. മിഴി അവരുടെ അടുത്തേക്ക് ചെന്നു പൂജയോട് കാര്യം തിരക്കി. "എന്താടി പ്രശ്നം? ഇവർ എന്തിനാ ഒച്ചയുണ്ടാക്കുന്നെ?" ആൾകാരെല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. "എനിക്ക് ഇയാൾ പറയുന്നത് മനസിലാകുന്നില്ല, കന്നഡയോ തെലുങ്കോ മറ്റോ ആണ്, ഇയാൾ വേറെ ഒരു ഭാഷയും സംസാരിക്കുന്നില്ല." മിഴി അയാളെ നോക്കി അയാളുടെ കയ്യിൽ ഒരു ഹോസ്പിറ്റൽ ബിൽ ഉണ്ട് അത്‌ കാണിച്ചാണ് അയാൾ എന്തോ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ആർക്കും ഒന്നും മനസിലായില്ല. അയാളുടെ ശബ്ദം ഇടയ്ക്ക് ഒന്ന് ഇടറുന്നത് പോലെ തോന്നി.

എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവരുടെ ഇടയിലേക്ക് എക്സ് പതിയെ നടന്നു വന്നു. അയാളുടെ കയ്യിൽ നിന്നാ ബിൽ വാങ്ങി അയാളുടെ തോളിൽ കൈ ഇട്ട് നിന്ന് കൊണ്ട് എന്തോ ചോദിച്ചു. അവൻ ചോദിക്കുന്നതിനൊക്കെ അയാൾ ശാന്തമായി മറുപടി പറയുന്നുണ്ട്. അയാളുടെ മുഖത്ത് അപ്പോൾ ദേഷ്യമല്ല പകരം ആശ്വാസമാണ് കണ്ടത്. അൽപ നേരം എന്തോ സംസാരിച്ചതിന് ശേഷം എക്സ് പൂജയുടെ നേരെ തിരിഞ്ഞു.

"പൂജ ഇയാളുടെ മകൾ ഇവിടെ അഡ്മിറ്റ്‌ ആയിട്ടുണ്ടോ?" "ഉണ്ട് റൂം നമ്പർ 403, എന്താ പ്രശ്നം?" "ഇയാൾ പറയുന്നത് ഈ ബില്ലിൽ എന്തോ ക്രമക്കേട് ഉണ്ടെന്നാണ്, ദേ നോക്ക് ഇതിൽ പറഞ്ഞേക്കുന്ന 3 സ്കാനിംഗ് ആ കുട്ടിക്ക് നടത്തിയിട്ടില്ല പോലും പക്ഷേ ബില്ലിൽ അത്‌ കാണിക്കുന്നുണ്ട്. അതിനെല്ലാം ചേർത്ത് 40000 രൂപയുടെ ബില്ലും കൊടുത്തിട്ടുണ്ട്."

💬 Comments

View all comments