0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 459

അവൻ അവർക്ക് വിശദീകരിച്ചു നൽകി.

"പക്ഷേ അതെങ്ങനെ ഇവർക്ക് അറിയാം അത്‌ നടത്തിയിട്ടില്ല എന്ന്, സ്കാനിംഗിന് പേഷ്യന്റ്‌സിനെ കൊണ്ടുപോകുന്നത് അറ്റെൻഡേർസ് ആണ് ബെസ്റ്റാൻഡേഴ്സനെ കൂടെ കൊണ്ടുപോകാറില്ലലോ, ഒരുപക്ഷെ ഇവർക്ക് അറിയാത്തത് ആണെങ്കിലോ?" മിഴി അവളുടെ സംശയം പറഞ്ഞു.

"ഇവരോട് ഇത് പറഞ്ഞത് ഇവരുടെ മോൾ ആണ്, എന്താണ് ആ കുട്ടിക്ക് അസുഖം?"

"ആ കുട്ടിക്ക് കിഡ്‌നിയുടെ കുറച്ച് പ്രോബ്ലെംസ് ആണ്."

"ഓക്കേ നിങ്ങൾ എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്ക്, എന്നിട്ട് അവളെ സ്കാനിംഗ്ന് കൊണ്ടുപോയ അറ്റെൻഡേഴ്സനോടും ചോദിക്ക് അപ്പൊ അറിയാല്ലോ സംഭവം. ഇവർ ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നു, 40000 ഒന്നും ഇവർ താങ്ങില്ല." എക്സ് പറഞ്ഞു നിർത്തി.

"എക്സ്, നിനക്ക് എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്കാവോ പ്ലീസ്? ഞങ്ങൾക്ക് ഭാഷ മനസിലാവില്ല അതുകൊണ്ടാ." പ്രിയ അവനെ നോക്കി ചോദിച്ചു.

"ഓ അതിനെന്താ, വാ ഇപ്പൊ തന്നെ ചോദിക്കാല്ലോ." അവരെല്ലാം കൂടി റൂം 403 ലക്ഷ്യമാക്കി നടന്നു. **************************

"എക്സ്... താൻ ആള് കൊള്ളാല്ലോ സംഭവം ശെരിയായിരുന്നു, ബില്ലിങ്ങിൽ വന്ന മിസ്റ്റേക്ക് ആണ്. മാനേജർ എല്ലാത്തിനേം നിറുത്തി പൊരിക്കുന്നുണ്ട്. അല്ല തനിക്ക് അപ്പൊ ഏതൊക്കെ ഭാഷ അറിയാം? അയാൾ ഏത് ഭാഷയാ സംസാരിച്ചത്?" മിഴി അവളുടെ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു.

"ഇങ്ങനെ ഒറ്റയടിക്ക് എല്ലാം കൂടി ചോദിക്കാതെ പെണ്ണെ ശ്വാസം വിട് ഇടക്ക്." അവൻ ചിരിച്ചു

"ഹ പറ...ഞാൻ കാര്യായിട്ട് ചോദിച്ചതാ." "അത്‌ കന്നഡയാണ്, നോർമൽ കന്നഡ അല്ല ഇത് എവിടെയോ ഉൾനാടൻ കന്നഡയാണ് സ്ലാങ് വ്യത്യാസം ഉണ്ട്." "ശെരിക്കും നിനക്ക് എത്ര

💬 Comments

View all comments