0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 462

നേരെ വീശുന്ന ഒരു കൈ... ആ കൈയിൽ ഈ ചിത്രം....പച്ചകുത്തിയത് പോലെ.... ഇത്രമാത്രമാണ് എന്റെ ഓർമ്മ." അവന്റെ ശബ്ദം ചിലമ്പിച്ചു. അവൻ ഡോക്ടറെ തന്നെ നോക്കി നിന്നു. മിഴിയും പൂജയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി.

ഒന്ന് ചിന്തിച്ചിട്ട് ഡോക്ടർ തുടർന്നു. "പേടിക്കണ്ട എക്സ്... ഇത് ഒരു നല്ല സൂചന തന്നെ ആണ്. ഇനിയും ഇത്പോലെ ഉള്ള മെമ്മറി ഫ്ളാഷസ്‌ ഉണ്ടായേക്കാം. അപ്പോൾ ഒന്നും പേടിക്കണ്ട കാര്യമില്ല. സമചിത്തതയോടെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. പിന്നെ അധികം നേരം ഇത് തന്നെ ആലോചിച്ചു ഇരിക്കരുത്. സ്‌ട്രെയിൻ ഒഴിവാക്കണം ഓക്കേ?" അവനെ ആശ്വസിപ്പിച്ചതിനു ശേഷം മിഴിക്ക് വേണ്ട നിർദേശം നൽകി ഡോക്ടർ പുറത്തേക്കു നടന്നു പൂജ അവനോടു പറഞ്ഞിട്ട് അയാളെ അനുഗമിച്ചു.

"എക്സ്... കുറച്ച് നേരം വന്നു കിടക്ക്, വെറുതെ ഇരുന്നു അത്‌ തന്നെ ആലോചിച്ചു സ്‌ട്രെയിൻ ചെയ്യണ്ട. ഒരു കാര്യം ഉറപ്പാ, നിനക്ക് എന്തായാലും ഓർമ്മ തിരിച്ചു കിട്ടും." അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിശ്വസിച്ചു, പതിയെ നടന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. അത്‌ കണ്ടുനിന്ന മിഴിക്കും എന്തോ വിഷമം പോലെ തോന്നി. അവൾ മെല്ലെ മറ്റു ജോലികളിലേക്ക് തിരിഞ്ഞു.

അന്ന് നൈറ്റ്‌ എക്സിന്റെ കൂടെ നിൽക്കേണ്ടത് പൂജ ആയിരുന്നു. വാർഡിൽ എല്ലാം ശിവാനിയെ ഏല്പിച്ചു അവൾ അവന്റെ റൂമിൽ എത്തി. ലൈറ്റ് ഇട്ടു.

പെട്ടന്ന് ലൈറ്റ് വീണപ്പോൾ ജനലിനു അടുത്തിരുന്ന അവൻ തിരിഞ്ഞു നോക്കി പൂജയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

"നീ എന്താ ഈ ലൈറ്റ് ഓഫ്‌ ചെയ്ത് അവിടെ

💬 Comments

View all comments