Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]
ശിവാനി ചോദിച്ചു
"പിന്നേ ബന്ധുക്കൾ... ബന്ധുക്കൾ കാരണം ആണ് ഇപ്പോ വീട്ടിൽ ജപ്തി നോട്ടീസ് വന്നു കിടക്കുന്നത്, ഓർത്തിട്ട് എന്റെ കയ്യും കാലും വിറക്കുവാ. 8 ലക്ഷം എങ്ങനെ എവിടുന്ന് എടുത്ത് മറിക്കാൻ ആണ് 3 മാസം കൊണ്ട്? എന്തായാലും വീട് പോകും, അത് പക്ഷേ ഞാൻ എങ്ങനെയും തിരിച്ചു പിടിക്കും അതെന്റെ വാശിയാ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യം ആണ്." അവളുടെ കണ്ണിൽ നീര് പൊടിഞ്ഞതും പൂജ അവളെ ചേർത്ത് പിടിച്ചു നടന്നു.
"പോട്ടെടി എല്ലാം ശെരിയാവും, നിന്റെ ഫ്രണ്ട് ആൾറെഡി കാനഡയിൽ ജോലി റെഡി ആക്കി തരാം എന്ന് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം. അവിടെ പോയി ഒരു വർഷത്തിനുള്ളിൽ നീ ആ വീടല്ല അത്പോലെ 2 വീട് വാങ്ങും." പൂജ അവളെ ആശ്വസിപ്പിച്ചു. **************************
അടുത്ത ദിവസം തന്നെ അയാളെ നാലാം നിലയിലെ റൂമിലേക്ക് മാറ്റി. മിഴി അയാളെ നല്ലപോലെ തന്നെ കെയർ ചെയ്തു, എന്നാൽ അയാൾ എപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു. പലപ്പോഴും ചോദിക്കുന്നതിനു മറുപടി പോലും കിട്ടില്ല. അവൾ അയാളെ ശ്രദ്ധിച്ചു, ഒരു 27-28 വയസ്സ് കാണും, ഇരുനിറം കുറ്റിത്താടി ഒക്കെ ആയൊരു രൂപം കാണാനൊക്കെ കൊള്ളാം. എന്നാൽ അയാളുടെ അവസ്ഥ ഓർത്തപ്പോൾ അവൾക്ക് കഷ്ടം തോന്നി. അയാൾക് ഇപ്പോ സ്വയം നടക്കാം എന്നാൽ ചെറിയൊരു സപ്പോർട്ട് ആവിശ്യമാണ്, ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട് ഒരാഴ്ച കൊണ്ട് തന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ് കാണാനുണ്ട്. ആ റൂമിൽ നിന്ന് നോക്കിയാൽ കണ്ണെത്താദൂരം പരന്നു കിടക്കുന്ന പച്ചപ്പും അതിനിടയിൽ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന റോഡും കാണാൻ സാധിച്ചിരുന്നു. അയാൾ എപ്പോഴും ആ ചില്ല് ജാലകത്തിന്റെ അടുത്ത് ഒരു കസേരയിൽ പോയി ഇരിക്കും. വളരെ നിർബന്ധിച്ചാൽ മാത്രമേ കട്ടിലിൽ വന്നു കിടക്കു. ആദ്യമൊക്കെ മിഴി അയാളോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അയാളുടെ തണുത്ത പ്രതികരണം അവളെ പിന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
രണ്ടാമത്തെ ആഴ്ച അവൾ റൂമിലേക്ക് വന്നു നോക്കിയപ്പോൾ അയാളെ കട്ടിലിൽ കണ്ടില്ല അയാൾ പതിവ്പോലെ ആ ജനാലയിൽ കൂടി നോക്കി മഴ കണ്ടു
💬 Comments
View all comments