Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]
ഇരിക്കുകയായിരുന്നു.
അവൾ അയാൾക്ക് കൊടുക്കാൻ ഉള്ള ഗുളികകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് അടുത്തേക്ക് ചെന്നു അയാളെ വിളിച്ചു.
അയാൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. "ആഹാ... ചിരിക്കാൻ ഒക്കെ അറിയാവോ??" അവൾ അത്ഭുതത്തോടെ കളിയായി ചോദിച്ചു. "ചിരിക്കാൻ മറന്നുപോയിട്ടില്ല എന്ന് തോന്നുന്നു. ബാക്കി ഒക്കെ മറന്നു." ആദ്യമായി അയാൾ സംസാരിച്ചു. "അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല സോറി." അവൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു. അയാൾ വീണ്ടും ഒന്ന് ചിരിച്ചു. "ദാ ഈ ഗുളിക കഴിക്ക് എന്നിട്ടാവാം ബാക്കി." അവൾ ഗുളികയും ഗ്ലാസും അയാൾക്ക് കൈമാറി. അയാൾ ഗുളിക വായിലേക്ക് ഇട്ടു വെള്ളം ഒഴിച്ചിട്ടു ഗ്ലാസ് അവൾക്ക് തിരിച്ചു കൊടുത്തു. എന്നാൽ അത് അവളുടെ പിടിയിൽ നിന്നു വഴുതി താഴേക്ക് വീണു, ഞെട്ടി പിന്നോട്ട് കണ്ണടച്ച് ചാടിയ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ ആ ഗ്ലാസ് തറയിൽ നിന്ന് അരയിഞ്ചു ഉയരത്തിൽ വെച്ച് കൈക്കലാക്കി.
അവൾ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി അയാളും അതേ അവസ്ഥയിൽ ആയിരുന്നു. അയാൾ ആ ഗ്ലാസ്സിലേക്ക് ഒരു നിമിഷം നോക്കിയിട്ട് വീണ്ടും ഗ്ലാസ് അവൾക്ക് കൊടുത്തു. "കൊള്ളാല്ലോ, ക്വിക്ക് റിഫ്ലക്സ് ആണല്ലോ. നല്ല മാറ്റം ഉണ്ട് എന്തായാലും." അവൾ ഗ്ലാസ് ടേബിളിൽ വെച്ച് ഒരു കസേര എടുത്ത് അയാളുടെ അടുത്തിരുന്നു. "ഇപ്പൊ എന്താ തോന്നുന്നത്? വേദന ഒക്കെ എങ്ങനെ ഉണ്ട്?" അവൾ തന്നെ അയാളോട് സംസാരിക്കാൻ തുടങ്ങി.
"ചെറിയ വേദന ഉണ്ട് ശരീരത്തിന് മൊത്തത്തിൽ, തലയ്ക്കു നല്ല ഭാരം പോലെ എപ്പഴും." അയാൾ തന്റെ തലയിൽ ഒന്ന് കൈ ഓടിച്ചുകൊണ്ട് പറഞ്ഞു. "വേണ്ട അവിടെ പിടിക്കണ്ട, എന്താ സംഭവിച്ചത് എന്ന് എന്തെങ്കിലും ചെറിയൊരു ഓർമ്മ എങ്കിലും ഉണ്ടോ?" അവൾ പ്രതീക്ഷയോടെ ചോദിച്ചു. അയാൾ ദൂരേയ്ക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അവൾക്ക് തോന്നി. എന്നാൽ അയാൾ അതിൽ പരാജയപ്പെട്ടു.
"ഇല്ല... മൊത്തം ഒരു ഒന്നുമില്ലായ്മ. ഇപ്പൊ ജനിച്ചു വീണ പോലെ ആണ് തോന്നുന്നത്. ഇതിനു മുൻപ് ഞാൻ ജീവിച്ചിരുന്നതിന്റെ ഒരു ഓർമകളും എനിക്ക് വരുന്നില്ല."
"മം..സാരമില്ല, ഒരാഴ്ച
💬 Comments
View all comments