0%

Chapter Title : ഓർമ്മകൾക്കപ്പുറം 2 [32B]

Author : Kambikathakal Read All Parts 189

കൊണ്ട് ഇത്രേം ഒക്കെ പുരോഗതി ഉണ്ടായില്ലേ എല്ലാം ശെരിയാവും." മിഴി അയാളെ ആശ്വസിപ്പിച്ചു.

പെട്ടന്ന് എന്തോ ഓർത്തത് പോലെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി... "അല്ല സിസ്റ്റർടെ പേരെന്താ?" "ങേ... അപ്പോ ഇത്രനാൾ ഞാൻ പറഞ്ഞത് ഒന്നും ഇയാൾ കേട്ടില്ലാരുന്നോ?" അവൾ അത്ഭുതത്തോടെ ചോദിച്ചു. "എനിക്ക് ആകെ ഒരു മരവിപ്പ് മാത്രേ ഓർമ്മയുള്ളു, നിങ്ങൾ സംസാരിക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ ഇതിനോട് ഒന്ന് പൊരുത്തപ്പെട്ടു വരുന്നത്."

"എന്റെ പേര് മിഴി..." അവൾ അയാൾക്ക്‌ നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

"മിഴി...അധികം ആർക്കും ഇല്ലാത്ത പേരാണല്ലോ." അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി.

"ആഹ് എല്ലാരും പറയും." "നാട്ടിൽ എവിടെയാ?" "നാട്ടിൽ അടിമാലി, അറിയുവോ?" "അടിമാലി.... മൂന്നാർ പോകുന്ന വഴി...." അയാൾ കുറച്ച് നേരം ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു. "ങേ... അതെങ്ങനെ ഓർമ്മ വന്നു???" അവൾക്ക് വീണ്ടും അത്ഭുതമായി. "അറിയില്ല... അറിയാതെ തന്നെ വായിൽ നിന്ന് വന്നതാ. ഒരുപക്ഷെ ഞാനും അവിടെ നിന്നാവും." അയാൾ ഒരു പ്രതീക്ഷയോടെ അവളെ നോക്കി. "പേടിക്കണ്ട പോലീസ് അന്വേഷിക്കുന്നുണ്ട് അന്ന് മൊഴിയെടുക്കാൻ വന്നപ്പോ ഫോട്ടോ ഒക്കെ എടുത്ത് പോയിരുന്നു അവർ അത്‌ മിക്കവാറും കേരള പൊലീസിന് കൈമാറും, അങ്ങനാണേൽ പെട്ടന്ന് തന്നെ കണ്ടെത്താൻ പറ്റും." മിഴിയുടെ ആ വാക്കുകൾ അയാൾക്കൊരു പുതിയ പ്രതീക്ഷ നൽകി.

"അല്ല... ഈ ഹോസ്പിറ്റൽ ബിൽ ഒക്കെ എങ്ങനാ അപ്പൊ?" അയാൾ പെട്ടെന്ന് വെപ്രാളത്തോടെ ചോദിച്ചു. അയാളുടെ ആ ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി. അവൾ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു. "എനിക്ക് ഇതിനൊക്കെ എങ്ങനാ ഇയാളോട് നന്ദി പറയണ്ടേ എന്നറിയില്ല, വെറും നന്ദിയിൽ ഒന്നും ഇത് ഒതുക്കാനും പറ്റില്ല. നിങ്ങൾ എന്തിനാ ഇത്രയും ബുദ്ധിമുട്ടിയത് എനിക്ക് വേണ്ടി?" എല്ലാം കേട്ട് കഴിഞ്ഞ് അയാൾ അവളെ ബഹുമാനത്തോടെ നോക്കി ചോദിച്ചു.

"ആഹ് അത്‌ ഞങ്ങളുടെ പ്രൊഫഷന്റെ ഭാഗം ആണ് ഈ ബുദ്ധിമുട്ടൊക്കെ അത്കൊണ്ട് അതോർത്തു വിഷമിക്കണ്ട, ഇതൊക്കെ എന്റെ ജോലി ആണെന്ന് കരുതിയാ മതി." അവൾ കളിയായി തന്നെ പറഞ്ഞു.

"ഞാൻ ഒരു കാര്യം ചോദിച്ചാൽ

💬 Comments

View all comments