Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
ജീവൻ ഉണ്ടെങ്കിലേ എന്നെപോലെ ഉള്ളവർക്ക് നിന്നെയൊക്കെ വിറ്റ് കാശാക്കാൻ പറ്റു. അത്കൊണ്ട് മാത്രമാണ് നീ ഇപ്പഴും എന്റെ മുന്നിൽ കിടന്നു ഇങ്ങനെ ചീറുന്നത്."
"പക്ഷേ നീ ഒന്നോർത്തോ.... മൂന്നു മാസം... മൂന്നേ മൂന്നു മാസം മാത്രേ നിന്റെയി തിളപ്പ് കാണു. അത് കഴിഞ്ഞാൽ നീയൊക്കെ ഏതെങ്കിലും വേശ്യാലയത്തിൽ ഒതുങ്ങും. ഒതുക്കും ഈ അസ്‌ലാൻ. ഇനി നീ ഇത്പോലെ എങ്ങാനും ഓടിപ്പോവാൻ നോക്കിയാ, ഇവിടെ നിക്കുന്ന ഓരോരുത്തരും നിന്റെ ദേഹത്തെ താലോലിക്കും പിന്നെ നിനക്ക് ഇവിടെ കഴിയാം ഞങ്ങളുടെ വെപ്പാട്ടിയായിട്ട്. കേട്ടോടി നായെ..." അസ്‌ലാൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു പറഞ്ഞു.
"തൂക്കി എടുത്ത് അകത്തു കൊണ്ടുപോയി ഇട്ട് പൂട്ടെടാ ഇവളെ.... എന്നിട്ട് ആ മറ്റവനെ ഇങ് കൊണ്ടുവാ ആ ഇൻവെസ്റ്റിഗേറ്റീവ് എഴുത്തുകാരനെ." അയാളുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിടർന്നു.
അസ്‌ലാൻ പറഞ്ഞ ഉടൻ തന്നെ അവളെ രണ്ടുപേർ ചേർന്ന് വലിച്ചിഴച്ചു ഒരു റൂമിലേക്ക് എടുത്തെറിഞ്ഞു എന്നിട്ടത് പുറത്ത് നിന്നും ലോക് ചെയ്തു. അവൾ ചെന്ന് വീണത് ഒരു കൂട്ടം പെൺകുട്ടികളുടെ നടുവിലേക്കാണ്, കണ്ണീർ വറ്റിയ... പ്രതീക്ഷകൾ അസ്തമിച്ച ഒരു കൂട്ടം പെൺകുട്ടികളുടെ ഇടയിൽ.... അവൾ വീണ വേദനയിൽ ഒന്ന് ഞരങ്ങി, പതിയെ എഴുനേക്കാൻ ശ്രമിച്ചു. അപ്പോഴേക്കും രണ്ട് പെൺകുട്ടികൾ അവളുടെ അടുത്തേക്ക് വന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
"ജാനകീ... നിന്നോട് ഞാൻ പറഞ്ഞതല്ലേ രക്ഷപെടാൻ നമ്മളെകൊണ്ട് ആവില്ല എന്ന് പിന്നേം എന്തിനാ നീ...." അതിൽ ഒരുവൾ പറഞ്ഞു തീരുന്നതിനു മുന്നേ ജാനകി അവളെ രൂക്ഷമായി ഒന്ന് നോക്കി.
"മരണത്തോട് ഉള്ള എന്റെ പേടിയൊക്കെ നമ്മളെ ഇവിടെ കൊണ്ടുവന്ന അന്ന്
💬 Comments
View all comments