Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
തന്നെ തീർന്നതാ... ഒന്നും മറന്നിട്ടില്ലല്ലോ രാധികേ നീ? ഏതെങ്കിലും വേശ്യാലയത്തിൽ ഒടുങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് മരണം തന്നെ ആണ്. പിന്നെ ജാനകി രക്ഷപെടുന്നു എങ്കിൽ അത് ഒരിക്കലും ഒറ്റയ്ക്കാവില്ല... എന്റെ ഒപ്പം നിങ്ങൾ ഇരുപത് പേരും ഉണ്ടാവും. അത് എന്റെ വാക്കാ." ഉറച്ച ശബ്ദത്തിൽ എല്ലാവരോടുമായി പറഞ്ഞിട്ട് അവൾ എഴുനേറ്റു മുറിയുടെ ഒരു ഒഴിഞ്ഞ കോണിലേക്ക് നടന്നു.
അൽപ സമയം അവിടെ നിന്നതിനു ശേഷം മറ്റുള്ളവർ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം തന്റെ ഡ്രെസ്സിനുള്ളിൽ ഒളിപ്പിച്ച ഒരു പൊതി അവൾ അവിടെ ഒരു സ്ഥലത്ത് ഭദ്രമായി വെച്ചു. ശേഷം ബാത്‌റൂമിൽ കയറി മുഖത്ത് വെള്ളം ഒഴിച്ച് കഴുകി. അടികൊണ്ട് മുറിഞ്ഞ വായിൽ അപ്പോഴും ചോരയുടെ രുചി അവൾക്ക് അറിയാൻ കഴിഞ്ഞു. അസ്‌ലാൻ പറഞ്ഞത് അവൾ ഓർത്തു.... മൂന്ന് മാസം.... അതാണ് ഞങ്ങളുടെ ജീവന്റെ കാലാവധി.. അത് കഴിഞ്ഞാൽ എല്ലാവരെയും ഇവർ കച്ചവടം ചെയ്യും. പക്ഷേ എന്തിനായിരിക്കും ഈ മൂന്നു മാസം? സാധാരണ ഇത്രയും റിസ്ക് എടുത്ത് ഇത്രയും ആൾക്കാരെ മൂന്നു മാസം ഒക്കെ തടവിൽ പാർപ്പിക്കേണ്ടതില്ല. പിടിക്കപ്പെടാൻ ഉള്ള സാധ്യത കൂടുതൽ ആണ്. അതാണ് ഇനി കണ്ടെത്തേണ്ടത്. പക്ഷേ എങ്ങനെ? ആരാണ് അസ്‌ലാൻ പറഞ്ഞ ആ എഴുത്തുകാരൻ... ഊഹം ശെരിയാണെങ്കിൽ അയാൾക്ക് അസ്‌ലാനെ പറ്റി എന്തൊക്കെയോ അറിയാം. അത് മറ്റുള്ളവർ അറിയുന്നതിന് മുൻപ് അയാളെ തീർക്കാൻ ഉള്ള പ്ലാൻ ആണ്.
അവൾ വേഗം പുറത്തിറങ്ങി താക്കോൽ പഴുതിലൂടെ പുറത്തേക്കു നോക്കി. അവിടെ ഒരാളെ അവന്റെ ശിങ്കിടികൾ ചേർന്ന് തല്ലി ചതയ്ക്കുന്നു. ഏകദേശം ഒരു 15 മിനിറ്റ്
💬 Comments
View all comments