Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
വരണം എന്നൊരു കൺസെപ്റ്റ് ആണ് എനിക്ക്.
എന്ന് 32B
ഓർമ്മകൾക്കപ്പുറം 3
"എന്താടാ എന്തെങ്കിലും ഓർമ്മ വന്നോ?" പൂജ അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു.
"അന്ന് എന്നെ ഇവിടെ എത്തിച്ചത് ഒരു ട്രക് ഡ്രൈവർ ആണെന്നല്ലേ നിങ്ങൾ പറഞ്ഞത്? അയാളുടെ എന്തെങ്കിലും കോൺടാക്ട് ഉണ്ടോ കയ്യിൽ?"
"കോൺടാക്ട്.....ഞാൻ അന്ന് നിന്റെ കൂടെ തിയേറ്ററിൽ തന്നെ ആയിരുന്നു. ആ പോലീസ്‌കാർ വന്ന് അവരുടെ കോൺടാക്ട് ഒക്കെ എഴുതി എടുത്തിട്ടാ പോയെ. എന്തെ?"
"അതൊന്നു ഒപ്പിക്കാൻ പറ്റുവോ?"
"ഞാൻ നോക്കട്ടെ നമുക്ക് ഡോക്ടറെ കൊണ്ട് ഒന്ന് സ്റ്റേഷനിൽ വിളിപ്പിക്കാം. ഡോക്ടർ ചോദിച്ചാൽ അവർ തരും. ആഹ് അല്ലെങ്കിൽ നമ്മുടെ ബ്ലഡ് ബാങ്കിൽ ഞാൻ ഒന്ന് തിരക്കി നോക്കാം അന്ന് അവർ ഇവിടെ ബ്ലഡ് ഡോണേറ്റ് ചെയ്തിട്ടാ പോയത്. ചെലപ്പോ ഹോസ്പിറ്റലിന്റെ ബ്ലഡ് ഡോണേഴ്സ് ലിസ്റ്റിൽ അവരുടെ കോൺടാക്ട് കാണും. ഞാൻ നാളെ നോക്കിട്ട് പറയാം." പൂജ അവന് ഉറപ്പ് കൊടുത്തു.
"മം.. ശെരി, നാളെ രാവിലെ നീ പോണേനു മുന്നേ ഒന്ന് നോക്ക്."
"ഓക്കേ... അല്ല എന്തിനാ ഇപ്പൊ അയാളുടെ കോൺടാക്ട്."
"എന്നെ അവർക്ക് കിട്ടിയത്തിന്റെ കൂടെ മറ്റെന്തെങ്കിലും അവർക്ക് കിട്ടിയോ എന്നറിയാൻ... എന്റെ ഫോൺ, പേഴ്സ്, എ.ടി.എം അങ്ങനെ എന്തെങ്കിലും. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് വെച്ച് നമുക്ക് തന്നെ അന്വേഷിക്കാൻ പറ്റുമല്ലോ. പോലീസ് ഇതുവരെ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. എനിക്ക് എന്തായാലും ഈ അവസ്ഥയിൽ പുറത്ത് പോവാനും പറ്റില്ല, സോ ഇങ്ങനെ എത്രനാൾ ഞാൻ മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? എനിക്ക് എന്നെ കണ്ടെത്തിയേ തീരു പൂജാ..."
💬 Comments
View all comments