Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
അവന്റെ ഉറച്ച ശബ്ദം ആ മുറിയിൽ മുഴങ്ങി.
രാവിലെ 7 മണി കഴിഞ്ഞപ്പോഴേക്കും അവൻ മെല്ലെ കണ്ണ് തുറന്നു, പൂജ അടുത്ത കട്ടിലിൽ അപ്പോഴും ഉറക്കമായിരുന്നു.
"പാവം... ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് എഴുനേറ്റ് അവൾ എന്നെ വന്ന് ചെക്ക് ചെയ്യുമായിരുന്നു, ക്ഷീണം കാണും ഉറങ്ങട്ടെ." അവൻ ശബ്ദം കേൾപ്പിക്കാതെ എഴുനേറ്റു ബാത്‌റൂമിൽ കയറി.
"എക്സ്......" പൂജയുടെ ശബ്ദം അവൻ കെട്ടു. "ആഹ്... ദാ വരുന്നു." "നിനക്ക് ഒന്ന് വിളിച്ചാൽ എന്താ എന്നെ, പേടിച്ചു പോയി." പുറത്തിറങ്ങിയ അവന് നേരെ അവളുടെ ശകാരം ഉയർന്നു.
"നീ നല്ല ഉറക്കം ആയിരുന്നു അതാ ശല്യപെടുത്തണ്ട കരുതി. ഞാൻ ഇവിടുന്ന് എങ്ങോട്ട് പോവാനാ അല്ലാതെ." "ഉവ്വ...." അവൾ അതും പറഞ്ഞു ബാത്‌റൂമിൽ കയറി.
അവൻ നേരെ കട്ടിലിൽ ചെന്നിരുന്നു. "പൂജ, ആ നമ്പർ ഒന്ന് നോക്കുവോ നീ?" അവൾ പുറത്തിറങ്ങിയതും അവൻ ചോദിച്ചു.
"ആഹ്... ഞാൻ നോക്കിട്ട് വരാം, ആദ്യം നീ ദേ ഈ ഗുളിക കഴിക്ക്. അപ്പോഴേക്കും ഞാൻ അത് എടുത്തു വരാം." അവൾ ഗുളിക അവനു കൈമാറി.
അവൾ പോയി കുറച്ച് നേരമായി... അവൻ അക്ഷമനായി, ഇടയ്ക്ക് ഡോർ തുറന്നു ഇടനാഴിയിലേക്ക് നോക്കി വീണ്ടും വന്നു കട്ടിലിൽ ഇരുന്നു. അപ്പോഴേക്കും മിഴി എത്തിയിരുന്നു.
"ഗുഡ് മോർണിംഗ് എക്സ്... ഇന്നെന്താ നേരത്തെ എഴുന്നേറ്റോ? പൂജ എവിടെ?" അവൾ റൂമിലേക്ക് കയറികൊണ്ട് ചോദിച്ചു.
"അവളെ ഞാൻ ഒരിടം വരെ പറഞ്ഞു വിട്ടേക്കുവാ ഇപ്പൊ വരും." "എങ്ങോട്ട്? ക്യാന്റീനിലേക്കാ?" "തോക്കിൽ കയറി വെടിവെക്കാതെ, ഇപ്പൊ വരും അപ്പൊ അറിയാല്ലോ." അവൻ ചിരിച്ചു.
💬 Comments
View all comments