Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
അപ്പോഴേക്കും പൂജ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. "കിട്ടിയോ....?" എക്സ് കട്ടിലിൽ നിന്ന് അറിയാതെ എഴുനേറ്റു. അവന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.
"കിട്ടി മോനേ കിട്ടി... മഹീന്ദർ സിംഗ് & രാകേഷ്, പേരും അഡ്രസ്സും എല്ലാം ഉണ്ട്. ഇവർ ഇവിടെ ഉള്ളവർ അല്ല മുംബൈക്ക് അടുത്ത് കല്യാൺ ആണ് സ്ഥലം. ദേ നോക്ക്." അവൾ ആ പേപ്പർ അവനു നേരെ നീട്ടി. കാര്യങ്ങൾ ഒന്നും മനസിലാവാതെ മിഴി വാ പൊളിച്ചു നിന്നു.
"അല്ല എന്താ ഇവിടെ നടക്കുന്നെ?" മിഴി അവർ രണ്ടുപേരോടുമായി ചോദിച്ചു. "ഇവിടെയോ... ഇവിടെ ഞാൻ ഈ എക്സിന്റെ വാല്യൂ കണ്ടുപിടിക്കാൻ ഞാൻ ഒന്ന് ശ്രമിക്കുവാ." അവൻ മിഴിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"പൂജ.. നീ വിളിക്കുവോ? ഹോസ്പിറ്റലിൽ നിന്നാണെന്ന് പറഞ്ഞാൽ മതി, എവിടെയാണ് ഉള്ളത് അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം എന്ന് പറഞ്ഞാൽ മതി."
"അതെന്തിനാ? നമുക്ക് നേരെ ചോദിച്ചൂടേ അന്ന് എന്തെങ്കിലും കിട്ടിയോ എന്ന്?" "അത് ബുദ്ധിയല്ല, ചിലപ്പോൾ അവർ കേസ് ആയി എന്നൊക്കെ വിചാരിച്ച് ഒന്നും വിട്ട് പറയില്ല. അത്കൊണ്ട് അവരെ ഇവിടെ വരുത്തണം. പിന്നെ ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നതിന് ഏറ്റവും വലിയ കാരണം ഇവർ രണ്ടാളും ആണ്, അത്കൊണ്ട് തന്നെ എനിക്ക് അവരെ കാണണം, നന്ദി പറഞ്ഞാൽ ഒന്നും തീരില്ല, എന്നാലും...."
"മം... അതാ നല്ലത്, മിഴി നിന്റെ ഫോൺ എടുക്ക്, ഈ നമ്പർ ഡയൽ ചെയ്യ്." പൂജ പറഞ്ഞതും മിഴി വേഗം ഫോൺ എടുത്തു അവൾ പറഞ്ഞ നമ്പർ ഡയൽ ചെയ്തു ഫോൺ സ്‌പീക്കറിൽ
💬 Comments
View all comments