0%

Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]

Author : Kambikathakal Read All Parts 314

നോക്കട്ടെ."

"ഉത്തരാഖണ്ഡ്...അവിടെയാണ് മണ... ദി ലാസ്റ്റ് ഇന്ത്യൻ വില്ലേജ്. ഇന്ത്യയുടെ അവസാനത്തെ ഗ്രാമം." എക്സിന്റെ ആ മറുപടി കേട്ട് മിഴിയും പൂജയും അത്ഭുതത്തോടെ അവനെ നോക്കി, അപ്പോഴേക്കും അവൻ പറഞ്ഞ അതെ തലക്കെട്ടോട് കൂടി പൂജയുടെ ഫോണിൽ ആ സ്ഥലത്തിന്റെ സേർച്ച്‌ ഡീറ്റെയിൽസ് ലോഡ് ആയിരുന്നു.

"എക്സ്....!!!" അവർ രണ്ടാളും ഒരേ സമയം ആശ്ചര്യത്തോടെ അവന്റെ പേര് വിളിച്ചുപോയി. "പറ എക്സ്... ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം?" അവർ വേഗം അവന്റെ അടുത്തേക്ക് വന്നു നിന്നു ചോദിച്ചു.

"അന്ന് ഒരിക്കൽ ഞാൻ അടിമാലി എന്ന് പറഞ്ഞപ്പോഴും അത്‌ നിനക്ക് അറിയാമായിരുന്നു അന്ന് അത്‌ ഞാൻ കാര്യമാക്കിയില്ല കാരണം നീ മലയാളിയാണ് ഒരുപക്ഷെ എപ്പോഴെങ്കിലും നീ അവിടെ വന്നിട്ടുണ്ടാവാം. പക്ഷേ ഇത്... ഇന്ത്യയുടെ ഏതോ ഒരു മൂലയിൽ ഉള്ള ഒരു കൊച്ചു ഗ്രാമം അതിനെപ്പറ്റി നിനക്ക് കൃത്യമായി അറിയാം. അതായത് നിനക്ക് ആ സ്ഥലം പരിചയമുണ്ടായിരിക്കണം എന്നല്ലേ? " മിഴി പറഞ്ഞു നിർത്തി.

"അത്‌ തന്നെയാണ് മിഴി എനിക്കും അറിയേണ്ടത്, എനിക്ക് എങ്ങനെ ഇതെല്ലാം പറയാൻ പറ്റുന്നു. ഇത് മാത്രമല്ല എനിക്ക് പല ഭാഷകളും മനസ്സിലാകുന്നുണ്ട്. അന്ന് ആ കന്നടക്കാരോട് സംസാരിച്ചു, പൂജ പറയുന്ന ഹിന്ദി എനിക്ക് മനസ്സിലാകുന്നുണ്ട് ഞാൻ മറുപടിയും കൊടുക്കാറുണ്ട്, അടുത്ത റൂമിലെ രോഗികൾ പറയുന്ന മറാത്തി എനിക്ക് മനസ്സിലാവുന്നുണ്ട്, അതേപോലെ തന്നെ തമിഴ്, തെലുങ്ക്, ഗുജറാത്തി, ആസ്സാമീസ് ഒക്കെ എനിക്ക് ഇപ്പോ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. എന്നാൽ.... എന്നാൽ ഇതൊക്കെ എങ്ങനെ എനിക്ക് അറിയാം?? അത്‌ മാത്രം എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല എന്തിന് എന്റെ പേരുപോലും."

💬 Comments

View all comments