0%

Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]

Author : Kambikathakal Read All Parts 315

അവൻ അവന്റെ വാക്കിങ് സ്റ്റിക് നിലത്തേക്ക് അരിശത്തോടെ എറിഞ്ഞു.  അവന്റെ ആ ഭാവമാറ്റം കണ്ട് അവർ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ കുഴങ്ങി.

അൽപനേരം ആ മുറിയിൽ മൗനം തളം കെട്ടി നിന്നു. "മിഴി... ഒരിക്കൽ നീ എന്നോട് കളി ആയി ചോദിച്ചു നീ വല്ല മാവോയിസ്റ്റും ആണോടാ എന്ന്. എനിക്ക് ഇപ്പൊ അങ്ങനൊക്കെ തോന്നുവാ. എന്റെ പാസ്റ്റ്... അത്‌ എന്തായാലും അത്ര സുഖമുള്ളത് ആവാൻ വഴിയില്ല."

"എന്താ എക്സ് ഇത്... അതൊക്കെ ഞാൻ വെറുതെ..." അവൾക്ക് അത്‌ കേട്ട് സഹിക്കാനായില്ല. ശെരിയാണ് എല്ലാവരെയും പോലെ ഇവനും ഞങ്ങൾക്കൊരു പേഷ്യന്റ് മാത്രം ആണ്, അല്ല ആയിരുന്നു എന്ന് പറയുന്നതാവും ശെരി. ഇവൻ പണ്ട് ആരും ആയിക്കൊള്ളട്ടെ പക്ഷേ ഇന്നിവൻ ഞങ്ങളുടെ നല്ലൊരു സുഹൃത്താണ്, ഇവനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ തന്നെ ആണ് ഞങ്ങൾക്കിഷ്ടം.

"മിഴി... എന്നെ ഇവിടെ അഡ്മിറ്റാക്കിയത്തിന്റെ കാരണം തന്നെ എനിക്ക് നേരെ നടന്ന ഒരു മർഡർ അറ്റംപ്റ്റ് അല്ലേ? ഞാൻ ഒരു സാധാരണക്കാരൻ ആയിരുന്നേൽ എനിക്കെതിരെ എന്തിന് അങ്ങനെ ഒരു കൊലപാതക ശ്രമം ഉണ്ടായി? ഇതെല്ലാം എനിക്ക് കണ്ടെത്തണം, ഒരു പക്ഷേ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിൽ എന്നെ ഈ നിലയിൽ ആക്കിയ ഒരുത്തനേം... ഒരുത്തനേം ഞാൻ വെറുതെ വിടില്ല." അവൻ കണ്ണ് തുടച്ചുകൊണ്ട് എഴുനേറ്റു. പൂജ അവനെ തങ്ങിയതും മിഴി അവന്റെ വാക്കിങ് സ്റ്റിക് എടുത്തു കൊടുത്തു.

"ഇതിനെല്ലാം മുൻപ് എനിക്ക് കണ്ടെത്തേണ്ടത് ആ കയ്യുടെ ഉടമയെ ആണ്, എന്റെ ഓർമ്മകളിൽ വന്നു കൈ വീശുന്ന കിളികളുടെ ചിത്രം പച്ചകുത്തിയ ആ

💬 Comments

View all comments