Chapter Title : ഓർമ്മകൾക്കപ്പുറം 3 [32B]
കയ്യുടെ ഉടമയെ. അതിനു ആദ്യം എനിക്ക് ഈ ഹോസ്പിറ്റലിൽ നിന്ന് വെളിയിൽ ഇറങ്ങണം. എത്രയും പെട്ടന്ന്."
"എക്സ്.. നീ പറയുന്നത് ഒക്കെ ശെരിയാണ് പക്ഷേ നിനക്ക് ഈ സിറ്റുവേഷനിൽ എന്തായാലും ഇവിടെ നിന്ന് പോകാൻ പറ്റില്ല. നിന്റെ കാൽ ഇപ്പോഴും നേരെ ആയിട്ടില്ല അതിന് ഇനിയും രണ്ടാഴ്ച എങ്കിലും വേണം, പിന്നെ തലയിലെ ഈ മുറിവും. എടുത്ത് ചാടി ഓരോന്ന് ചെയ്താൽ അത് അപകടം ഉണ്ടാക്കും അത്കൊണ്ട് ഇപ്പൊ നീ കുറച്ച് ക്ഷമിക്ക്. മിനിമം ഈ ഒരു മാസത്തേക്ക് എങ്കിലും. അതുവരെ നമുക്ക് ഇവിടെ ഇരുന്നുകൊണ്ട് തന്നെ അന്വേഷിക്കാം. എന്തായാലും അടുത്ത ആഴ്ച ആ ട്രക്ക് ഡ്രൈവർ വരില്ലേ അപ്പൊ കാര്യങ്ങൾക്ക് ഒക്കെ കുറച്ചുകൂടി വ്യക്തത വരും എന്നാണ് എന്റെ വിശ്വാസം." പൂജ പറയുന്നതിലും കാര്യമുണ്ടെന്നു അവനു തോന്നി.
ഇപ്പൊ ഉള്ള ദേഷ്യത്തിന് എന്തെങ്കിലും ചെയ്താൽ അത് കൂടുതൽ അപകടം ആയേക്കും. ആദ്യം ആരോഗ്യം വീണ്ടെടുക്കണം. എതിരാളികൾ ആരാണെന്ന് അറിയില്ലെങ്കിലും അവർ ശക്തർ തന്നെ ആയിരിക്കും.
കുറച്ച് നേരം കൂടി സംസാരിച്ചു നിന്നിട്ട് ഡ്യൂട്ടി ടൈം കഴിഞ്ഞതിനാൽ പൂജ റൂമിലേക്ക് പോയി. മിഴി അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു. തമ്മിൽ മിണ്ടാൻ രണ്ട് പേർക്കും തോന്നിയില്ല അവനും മനസ്സിൽ ഓരോന്ന് കണക്കുകൂട്ടികൊണ്ടിരുന്നു.
അരമണിക്കൂർ കഴിഞ്ഞു കാണും, മിഴി അവളുടെ ഫോണിൽ എന്തോ സേർച്ച് ചെയ്തിട്ട് അതുമായി ജനലിനരികിൽ നിന്ന എക്സിനടുത്തേക്ക് ചെന്നു.
"എക്സ്..." അവൾ തെല്ലൊരു സങ്കോചത്തോടെ അവനെ വിളിച്ചു. അത് കേട്ട് അവൻ തിരിഞ്ഞു നോക്കി.
"എക്സ്, ഇത്കാണ്ടോ നീ... നോക്കിക്കേ." അവൾ ആ ഫോൺ
💬 Comments
View all comments