0%

Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]

Author : Kambikathakal Read All Parts 93

ഓർമ്മകൾക്കപ്പുറം 4

Ormakalkkappuram Part 4 | Author : 32B | Previous Part


മഹീന്ദർനെയും ചോട്ടുവിനെയും കണ്ട് എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ ആയിരുന്നു എക്സിന്. അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ അവനെ കെട്ടിപിടിച്ചു.

"എങ്ങനെ നന്ദി പറയണം എന്നെനിക്ക് അറിയില്ല ഭായ്.. എത്ര നന്ദി പറഞ്ഞാലും അത്‌ പോരാതെ വരും." "നന്ദി പറച്ചിൽ ഒന്നും വേണ്ട, എങ്ങനുണ്ട് ഇപ്പൊ? എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?" അയാൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു. അത്‌ കേട്ട് അവൻ മിഴിയെയും പൂജയെയും ഒന്ന് നോക്കി. അവരും എന്ത് പറയണം എന്നറിയാതെ നിക്കുകയായിരുന്നു.

"ഭായ്... നിങ്ങൾ ഇരിക്ക്, എനിക്ക് കുറച്ച് അധികം കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്." അവൻ പറഞ്ഞത് കേട്ട് അവർ രണ്ടും ആ കട്ടിലിലേക്ക് ഇരുന്നു.

അവനു ബോധം വന്നത് മുതൽ ഉള്ള കാര്യങ്ങൾ അവൻ അവരെ പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ട് ഒന്നും വിശ്വസിക്കാൻ ആവാതെ ഇരിക്കുകയായിരുന്നു മഹീന്ദറും ചോട്ടുവും.

"ഇതെല്ലാം എനിക്ക് ഒരു സിനിമ കഥ പോലെ തോന്നുന്നു." ചോട്ടു പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് ഗൗരവത്തോടെ തന്നെ ഇരിക്കുന്ന മഹീന്ദറിനോട് പറഞ്ഞു.. "ഭായ്... എനിക്ക് എന്നെ കണ്ടെത്തണം... നിങ്ങൾ എന്നെ സഹായിക്കണം. എനിക്ക് ഇപ്പൊ എന്റെ ഈ ജീവിതത്തിൽ ആകെ ഓർമയുള്ള മുഖങ്ങൾ നിങ്ങളുടെ കുറച്ചുപേരുടെ മാത്രം ആണ്, പിന്നൊരു പച്ചകുത്തിയ കൈയും."

മഹീന്ദർ ഒന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ എഴുനേറ്റു അവനരികിൽ വന്ന് പറഞ്ഞു, "ഞാൻ എന്താ ചെയ്യണ്ടത്? എല്ലാം നീ പറയുംപോലെ ചെയ്യാം, എന്താ വേണ്ടത്?"

"നിങ്ങൾക്ക് അന്ന് എന്നെ കിട്ടിയപ്പോൾ എന്റെ അരികിലോ അല്ലെങ്കിൽ അടുത്ത് എവിടെയെങ്കിലും ആയി പേഴ്സ് മൊബൈൽ എടിഎം പോലെ ഉള്ള എന്തെങ്കിലും കണ്ടതായി ഓർമ്മയുണ്ടോ?"

"അങ്ങനെ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചില്ല അതിന് പറ്റിയ ഒരു സാഹചര്യം അല്ലായിരുന്നു അത്‌. പിന്നെ ആ സ്ഥലം എനിക്ക് ഓർമയുണ്ട് ഇവിടുന്ന് അധികം ദൂരം ഇല്ല വേണേൽ ഞങ്ങൾ ഒന്ന് പോയി നോക്കാം. പക്ഷേ ഇത്രനാൾ ആയില്ലേ പോരാത്തതിന് ഡെയിലി മഴയും പെയ്യുന്നുണ്ട്, എന്തെങ്കിലും

💬 Comments

View all comments