0%

Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]

Author : Kambikathakal Read All Parts 99

പാർസൽ കംപാർട്മെന്റ് ആവും." അവൻ മനസ്സിൽ ഓർത്തു.

അവൻ നോക്കിയിരിക്കെ അവന് ഇടത് വശത്തായി ആ കംപാർട്മെന്റിന്റെ അവസാനത്തേതിന് മുന്നിൽ ഉള്ള ഷട്ടർ മെല്ലെ ഉയർന്നു, എന്നാൽ അതിൽ ലൈറ്റ് ഒന്നും കാണാത്തത് അവനെ അത്ഭുതപെടുത്തി.

"ങേ... ഈ ലൈറ്റ് പോലും ഇടാതെ ഇതെങ്ങനാ ഇങ്ങനെ അടച്ചു മൂടി പോകുന്നത്." ആ ജനലിനു പിന്നിലായി ഒരു നിഴൽ അവൻ കണ്ടു, കൈ രണ്ടും ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കുന്ന ഒരു നിഴൽ.

"ഇതാരപ്പാ ഇത്...." എക്സിന് എന്തോ ഒരു കൗതുകം തോന്നി. അവൻ നോക്കി നിൽക്കെ വണ്ടിയുടെ ചക്രങ്ങൾക്ക് ജീവൻ വെച്ചു, അത്‌ മെല്ലെ മുന്നോട്ട് നീങ്ങി തുടങ്ങി. കൂടെ ആ നിഴൽ അവനോട് കൂടുതൽ അടുത്ത് തുടങ്ങി. വണ്ടിയുടെ വേഗത കൂടും തോറും ആ നിഴലിന്റെ ചലനവും കൂടി കൂടി വന്നു. എന്തോ ഒരു വെപ്രാളം പോലെ.

ആ നിഴൽ തൊട്ടടുത്തുള്ള ലൈറ്റ് പോസ്റ്റിന് താഴെ കൂടെ കടന്ന് പോയ രണ്ട് നിമിഷം അവൻ ശ്വാസം എടുക്കാൻ വരെ മറന്നുപോയി..... "അതെ... ഞാൻ ഇത്രനാൾ തേടി നടന്ന ആ കൈ.. അല്ലെങ്കിൽ അതുപോലൊരു കൈ അതാണ് ഞാൻ ഈ രണ്ട് നിമിഷം കണ്ടത്." അവന്റെ കാലുകൾ അവൻ അറിയാതെ തന്നെ ആ ജനലിനു അരികിലേക്ക് നടന്നു തുടങ്ങി. ട്രെയിനിന്റെ സ്പീഡ് മെല്ലെ കൂടാൻ തുടങ്ങിയതും അവന്റെ കാലുകൾക്കും വേഗത കൂടി കൂടി വന്നു. അധികം വൈകാതെ തന്നെ അതൊരു ഓട്ടം ആയി പരിണമിച്ചു.

തുടരും...

💬 Comments

View all comments