0%

Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]

Author : Kambikathakal Read All Parts 250

പറയാം ഇന്നിപ്പോ അവളുടെ മൂഡ് ശെരിയാവില്ല." എക്സ് മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു.

മുംബൈ നിന്നും കന്യാകുമാരി വരെ പോകുന്ന ട്രെയിൻ നമ്പർ 16382 ജയന്തി ജനത എക്സ്പ്രസ്സ്‌ ലോണാവാല സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ രണ്ടിലേക്ക് അല്പസമയത്തിനകം എത്തിച്ചേരുന്നതാണ്....

ട്രെയിൻ അനൗൺസ്‌മെന്റ് കേട്ട് അവൻ ചിന്തയിൽ നിന്നുണർന്നു. ചുറ്റും ഒന്ന് നോക്കി, വളരെ കുറച്ച് ആളുകളെ ട്രെയിൻ കാത്ത് നിക്കുന്നുള്ളു. അകലെ ട്രെയിനിന്റെ ചൂളം വിളി കേട്ടതും അവിടെ ആകെ ഉണ്ടായിരുന്ന നാലഞ്ചു പേര് മുന്നോട്ട് നടന്നുപോയി. അധികം വൈകാതെ തന്നെ ജയന്തി ജനത ഒരു മുരൾച്ചയോടെ കുതിച്ചെത്തി. മഴ പെയ്യുന്നത് കൊണ്ട് എല്ലാ കംപാർട്മെന്റിലും ഗ്ലാസ്‌ ഷട്ടർ ഇട്ടിട്ടുണ്ട് എന്നാൽ ഒരു കംപാർട്മെന്റ് മാത്രം മുഴുവൻ ഇരുമ്പ് ഷട്ടർ ഇട്ട് മൂടിയിരിക്കുന്നു. "ഹോ ഇതിനകത്ത് ഉള്ള ആളുകൾ ഒക്കെ ശ്വാസം മുട്ടി ചാകുവല്ലോ... ഓ ചെലപ്പോ പാർസൽ കംപാർട്മെന്റ് ആവും." അവൻ മനസ്സിൽ ഓർത്തു.

അവൻ നോക്കിയിരിക്കെ അവന് ഇടത് വശത്തായി ആ കംപാർട്മെന്റിന്റെ അവസാനത്തേതിന് മുന്നിൽ ഉള്ള ഷട്ടർ മെല്ലെ ഉയർന്നു, എന്നാൽ അതിൽ ലൈറ്റ് ഒന്നും കാണാത്തത് അവനെ അത്ഭുതപെടുത്തി.

"ങേ... ഈ ലൈറ്റ് പോലും ഇടാതെ ഇതെങ്ങനാ ഇങ്ങനെ അടച്ചു മൂടി പോകുന്നത്." ആ ജനലിനു പിന്നിലായി ഒരു നിഴൽ അവൻ കണ്ടു, കൈ രണ്ടും ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക്ക് നോക്കുന്ന ഒരു നിഴൽ.

"ഇതാരപ്പാ ഇത്...." എക്സിന് എന്തോ ഒരു കൗതുകം തോന്നി. അവൻ നോക്കി നിൽക്കെ വണ്ടിയുടെ ചക്രങ്ങൾക്ക് ജീവൻ വെച്ചു, അത്‌ മെല്ലെ മുന്നോട്ട് നീങ്ങി

💬 Comments

View all comments